Tuesday, May 13, 2025 1:10 pm

മുടിക്ക് കട്ടി കുറവാണോ, ഈ ദ്രോഹങ്ങള്‍ ഒരിക്കലും മുടിയോട് ചെയ്യരുത്

For full experience, Download our mobile application:
Get it on Google Play

മുടിയുടെ ആരോഗ്യം എന്നത് പ്രധാനപ്പെട്ട ഒന്നാണ്. പലപ്പോഴും മറ്റുള്ളവരുടെ മുടി കണ്ട് അസൂയപ്പെടുന്നവര്‍ നിരവധിയാണ്. എന്തുകൊണ്ട് നിങ്ങള്‍ക്ക് അത് പോലെ മുടിയുണ്ടാവുന്നില്ല എന്നുള്ളതും പലരും ചിന്തിക്കുന്നതാണ്. എന്നാല്‍ നിങ്ങള്‍ മുടിയോട് ചെയ്യുന്ന ചില ദ്രോഹങ്ങള്‍ തന്നെയാണ് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നത്. എല്ലാവരിലും മുടിയുടെ ആരോഗ്യത്തിന് ഒരേ പോലുള്ള മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാല്‍ ഫലം കാണണം എന്നില്ല. നേര്‍ത്ത മുടിയുള്ളവരാണ് പലപ്പോഴും അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങള്‍ ഉണ്ട്. അതില്‍ തന്നെ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതായ ഒന്നാണ് മുടിയുടെ കനം കുറഞ്ഞ് വരുന്നത്. മലിനീകരണം, സമ്മര്‍ദ്ദം, ഹോര്‍മോണുകള്‍, അമിതമായ ചൂട് സ്റ്റൈലിംഗ്, കെമിക്കല്‍-ഇന്‍ഡ്യൂസ്ഡ് ഹെയര്‍കെയര്‍ ഉല്‍പ്പന്നങ്ങള്‍ മുതലായവയെല്ലാം തന്നെ നിങ്ങളുടെ മുടിയുടെ ആരോഗ്യം നശിപ്പിക്കുകയും കനം കുറക്കുകയും ചെയ്യുന്നു. എന്നാല്‍ എന്തൊക്കെ മുടിയോട് ചെയ്യരുത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

ഹീറ്റ് സ്‌റ്റൈലിംഗ് പതിവായി ഒഴിവാക്കുക
മുടി സ്‌റ്റൈല്‍ ചെയ്യുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്‍ ഹീറ്റ് സ്‌റ്റൈലിംഗ് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. സ്ട്രെയിറ്റനറുകളും ബ്ലോ ഡ്രൈകളും പോലുള്ള ചൂടുള്ള ഉപകരണങ്ങള്‍ സാധാരണയായി നിങ്ങളുടെ ഇത്തരം മുടിക്ക് അനുയോജ്യമല്ല. അതുകൊണ്ട് തന്നെ മുടിക്ക് അനുയോജ്യമല്ലാത്ത ഈ വസ്തുക്കളുടെ പതിവ് ഉപയോഗം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരം ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് അതിന്റെ അമിതമായ ചൂട് മുടിയില്‍ ഏല്‍പ്പിക്കുന്ന ചൂടിനെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കണം.

ജെല്‍, ഹെയര്‍ സ്‌പ്രേ എന്നിവ ഒഴിവാക്കുക
ജെല്‍, ഹെയര്‍ സപ്രേ എന്നിവ ഉപയോഗിക്കുന്നവരാണെങ്കില്‍ അത് മുടിക്ക് കൂടുതല്‍ നേര്‍ത്ത അവസ്ഥയുണ്ടാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ജെല്‍ അടിസ്ഥാനമാക്കിയുള്ള സ്‌പ്രേകള്‍ പ്രയോഗിച്ചാല്‍ അത് നിങ്ങളുടെ മുടിയുടെ കനം കുറക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് മുടിയുടെ കനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ടെക്സ്ചറൈസിംഗ് സ്‌പ്രേ ഉപയോഗിക്കാവുന്നതാണ്. ഇത് മുടിക്ക് കട്ടി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

വളരെയധികം എണ്ണ തേക്കുന്നത്
മുടിയില്‍ എണ്ണ തേക്കുന്നത് നമ്മുടെ മുടിയുടെ ആരോഗ്യത്തിന് നല്ലതാണെങ്കിലും പലപ്പോഴും നിങ്ങളുടെ മുടിയുടെ കട്ടി കുറഞ്ഞ് തോന്നുന്നതിന് ഇത് കാരണമാകുന്നു. എന്നാല്‍ അമിതമായ താരന്‍ ഉള്ളവരെങ്കില്‍ ഒരിക്കലും ധാരാളം എണ്ണ ഉപയോഗിക്കരുത്. ഇത് കൂടുതല്‍ മുടി നഷ്ടപ്പെടുന്നതിനും താരന്‍ വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. ഇനി എണ്ണ പുരട്ടിയാലും നിങ്ങള്‍ മൃദുവായി എണ്ണ പുരട്ടുന്നതിന് ശ്രദ്ധിക്കണം.

മുടി വളര്‍ച്ചയ്ക്കുള്ള മരുന്ന് കഴിക്കുന്നത്
മുടി വളര്‍ച്ചക്ക് വേണ്ടിയുള്ള പല മരുന്നുകളും പലരും കഴിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം പലപ്പോഴും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. പലപ്പോഴും വിപണിയില്‍ ലഭ്യമായ ഇത്തരം മരുന്നുകള്‍ കഴിക്കുന്നത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ മുടിയുടെ ആരോഗ്യത്തിന് വേണ്ടി മരുന്ന് കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം.

മോശം ഭക്ഷണക്രമം
പലപ്പോഴും മോശം ഭക്ഷണക്രമം നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് മുടി വളര്‍ച്ചക്ക് പ്രതിസന്ധി സൃഷ്ടിക്കുകയും അത് കൂടാതെ മുടിയുടെ കട്ടി കുറക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു. പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍, മുട്ടകള്‍, മാംസം, പുതിയ പഴങ്ങള്‍, ആരോഗ്യകരമായ ജ്യൂസുകള്‍, പരിപ്പ് മുതലായവ ഉള്‍പ്പെടെയുള്ളവ സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇത് മുടിയുടെ ആരോഗ്യത്തിലും നല്ല സ്വാധീനം ചെലുത്തും. കൂടാതെ ജങ്ക് ഫുഡ് ഒഴിവാക്കുക. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു.

വേണ്ടത്ര വ്യായാമമില്ലാത്തത്
വ്യായാമമില്ലാത്തത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തേയും മുടിയുടെ ആരോഗ്യത്തേയും ബാധിക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. മുടി ഉള്‍പ്പെടെയുള്ള നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പരിപാലിക്കുന്നതിന് വേണ്ടി വ്യായാമം വളരെയധികം പ്രധാനപ്പെട്ടതാണ്. വിവിധ യോഗാസനങ്ങള്‍ തലയിലേക്കുള്ള ശരിയായ ഓക്‌സിജനും രക്തപ്രവാഹവും വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ മുടിയുടെ വേരുകള്‍ ശക്തമാക്കുകയും ചെയ്യുന്നു. യോഗ ചെയ്യുന്നതും മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബൈക്ക് യാത്രക്കിടെ ഹൃദയാഘാതത്തെ തുടർന്ന് പിൻസീറ്റ് യാത്രക്കാരൻ തെറിച്ചു വീണ് അപകടം

0
കട്ടപ്പന: ഇടുക്കി കട്ടപ്പന വെള്ളയാംകുടി എസ്എംഎൽ ജങ്ഷന് സമീപം ബൈക്കിൻ്റെ പിൻസീറ്റിൽ...

തെരുവുനായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് കടിയേറ്റു

0
ആലപ്പുഴ : ആലപ്പുഴ ചെറുതനയിൽ തെരുവുനായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് കടിയേറ്റു....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അക്യുപങ്ചര്‍ ചികിത്സകനെ പോലീസ് അറസ്റ്റ് ചെയ്തു

0
തൃശൂർ : ചികിത്സക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അക്യുപങ്ചര്‍ ചികിത്സകനെ...

പഞ്ചാബിലെ ആദംപുര്‍ വ്യോമത്താവളത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി

0
ന്യൂഡല്‍ഹി: പാകിസ്താനെതിരായ സംഘര്‍ഷത്തിനിടെ പഞ്ചാബിലുള്ള ആദംപുര്‍ വ്യോമത്താവളത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി...