കോഴിക്കോട്: കുന്ദമംഗലം കാരന്തൂരിലെ ടൂറിസ്റ്റ് ഹോമില്‍ നിന്നും 221.89 ഗ്രാം എംഡിഎംഎ പിടിച്ച കേസില്‍ മൂന്നാമത്തെ പ്രതിയും പിടിയിലായി. മലപ്പുറം മഞ്ചേരി തൃക്കലങ്ങോട് സ്വദേശി പൂഴിക്കുത്ത് വീട്ടില്‍ മുഹമ്മദ് ഷമീലി(24)നെയാണ് കുന്ദമംഗലം പോ ലീസ് മൈസൂരുവില്‍ നിന്ന് പിടികൂടിയത്. കഴിഞ്ഞ ജനുവരി 21ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ കാസര്‍കോട് മഞ്ചേശ്വരം സ്വദേശി ബായാര്‍പദവ് ഹൗസില്‍ ഇബ്രാഹിം മുസമില്‍ (27), കോഴിക്കോട് ഉമ്മളത്തൂര്‍ സ്വദേശി ശിവഗംഗയില്‍ അഭിനവ് (24) എന്നിവരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവരുമായി ബംഗളൂരുവില്‍ തെളിവെടുപ്പ് നടത്തുന്നതിനിടയില്‍ പ്രതികള്‍ താമസിച്ച ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് കൂട്ടുപ്രതി മുഹമ്മദ് ഷമീലിനെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മുഹമ്മദ് ഷമീലിന്റെ മൊബൈല്‍ ലൊക്കേഷന്‍ മൈസൂരുവിലാണെന്ന് മനസിലാക്കിയ പോലീസ് അവിടേക്ക് തിരിക്കുകയായിരുന്നു. മൈസൂരുവിലെ വൃന്ദാവന്‍ ഗാര്‍ഡനു സമീപത്തെ ഹോട്ടലിനടുത്തു നിന്നാണ് ഷമീലിനെ അറസ്റ്റ് ചെയ്തത്. ഇന്‍സ്‌പെക്ടര്‍ കിരണിന്റെ നിര്‍ദേശപ്രകാരം എസ്‌ഐ നിതിന്‍, എസ്‌സിപിഒമാരായ ബിജു മുക്കം, അജീഷ് താമരശ്ശേരി, വിജേഷ് പുല്ലാളൂര്‍ എന്നിവരാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ബംഗളൂരുവില്‍ നിന്നും എംഡിഎംഎ കോഴിക്കോട്ടേക്ക് എത്തിച്ച് നല്‍കുന്ന കണ്ണികളില്‍പ്പെട്ടവരാണ് പിടിയിലായ മൂന്നു പേരുമെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഷമീലിനെ റിമാന്റ് ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1