Thursday, July 3, 2025 3:39 pm

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ; എയിംസ് അടക്കം പ്രതീക്ഷയിൽ കേരളം

For full experience, Download our mobile application:
Get it on Google Play

ന്യൂ ഡൽഹി : മൂന്നാം മോദി സർക്കാരിൻറെ ആദ്യ ബജറ്റ് ഇന്ന്. രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. ആദായ നികുതിയിൽ മാറ്റമടക്കം ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. എയിംസടക്കം പ്രതീക്ഷിക്കുന്ന കേരളത്തെ ഏത് രീതിയിൽ പരിഗണിക്കുമെന്നാണ് സംസ്ഥാനം ശ്രദ്ധിക്കുന്നത്. സഖ്യ കക്ഷികൾ ഭരിക്കുന്ന ബിഹാർ, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങൾക്ക് എന്ത് പ്രഖ്യാപനം ഉണ്ടാകുമെന്നതടക്കം രാജ്യമാകെ ആകാംക്ഷയാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും തെരഞ്ഞെടുപ്പിൽ സർക്കാരിന് ക്ഷീണമുണ്ടാക്കിയതിനാൽ ഇക്കാര്യങ്ങൾ പരിഹരിക്കുന്നതിൽ നിർമ്മല സീതാരാമൻറെ ഏഴാം ബജറ്റിൽ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനപ്രിയ ബജറ്റാകുമെന്ന് പ്രധാനമന്ത്രിയും ചരിത്രപരമായ തീരുമാനങ്ങൾ പ്രതീക്ഷിക്കാമെന്ന് രാഷ്ട്രപതിയും പ്രതികരിച്ചിരുന്നു.

ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ ഇന്നലെ ലോക്‌സഭയിൽ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സമഗ്രമായ അവലോകനം അല്ലെങ്കിൽ വാർഷിക റിപ്പോർട്ടാണ് സാമ്പത്തിക സർവേ. ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിൻ്റെ (സിഇഎ) മാർഗനിർദേശപ്രകാരം ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പിലെ സാമ്പത്തിക വിഭാഗം തയ്യാറാക്കുന്നതാണ് ഇത്. സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ, വിലയും പണപ്പെരുപ്പവും, സമൃദ്ധിയുടെ ഇടയിലുള്ള സ്ഥിരത, ഒരു പുതിയ ഇന്ത്യക്കായുള്ള വികസന കാഴ്ചപ്പാട്, കാലാവസ്ഥാ വ്യതിയാനവും ഊർജ പരിവർത്തനവും, സാമൂഹിക മേഖല, തൊഴിലും നൈപുണ്യ വികസനവും, കൃഷി, ഭക്ഷ്യ മാനേജ്‌മെൻ്റ്, ഇടത്തരം, ചെറുകിട വ്യവസായങ്ങൾ, സേവന മേഖല, അടിസ്ഥാന സൗകര്യങ്ങൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ സാമ്പത്തിക സർവേ റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളത്തിലെ ആരോഗ്യ മേഖലയെ സര്‍ക്കാര്‍ തകര്‍ക്കുന്നു : എസ്ഡിപിഐ

0
കോട്ടയം : കേരളത്തിലെ ആരോഗ്യ മേഖലയെ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന്...

ബാലിയിൽ 65 പേരുമായി സഞ്ചരിക്കുകയായിരുന്ന ബോട്ട് കടലിൽ‌ മുങ്ങി 4 മരണം

0
ബാലി: ഇന്തോനേഷ്യയിലെ ബാലിയിൽ 65 പേരുമായി സഞ്ചരിക്കുകയായിരുന്ന ബോട്ട് കടലിൽ‌ മുങ്ങി...

പമ്പയുടെ പുനരുദ്ധാരണത്തിനും നദീതീരങ്ങളുടെ സംരക്ഷണത്തിനുമായി ദേശീയ നദീസംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് പരിഗണനയിൽ

0
ചെങ്ങന്നൂർ : പമ്പയുടെ പുനരുദ്ധാരണത്തിനും നദീതീരങ്ങളുടെ സംരക്ഷണത്തിനുമായി ദേശീയ...

കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന അപകടത്തില്‍ പ്രതികരിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന അപകടത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ്...