Monday, May 12, 2025 4:40 am

മൂന്നാം പിണറായി ….അതോ യു.ഡി.എഫ് സര്‍ക്കാരോ ? സുന്നി ഐക്യം കേരള രാഷ്ട്രീയത്തിന്റെ ഭാവി നിശ്ചയിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന് മൂന്നാം തവണയും ഒരു തുടർഭരണം ഉറപ്പാക്കാൻ സാധിക്കുമോ, കോൺഗ്രസിന് അനുകൂലമായി ചീട്ട് വീഴുമോ, തുടങ്ങിയ സംശയങ്ങൾ ഉടലെടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സുന്നി ഐക്യം എന്ന ആശയം സജീവമാകാൻ ഒരുങ്ങുന്നത്. മുസ്ലിം സമുദായത്തിന്റെ പ്രബല വിഭാഗങ്ങളിൽ ഒന്നായ സുന്നി വിഭാഗങ്ങൾ പിളരുന്നത് 1989ലാണ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും കാന്തപുരം എ.പി അബൂബക്കർ മുസ‌ല്യാർ നേതൃത്വം നൽകുന്ന അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് പിളർപ്പിന് വഴി വെച്ചത്. അതിനു മുഖ്യ കാരണം ഇ കെ വിഭാഗവും മുസ്ലിം ലീഗും തമ്മിലുള്ള അടുപ്പമായിരുന്നു. നിരവധി വിമർശനങ്ങൾ ഉയർന്നു വന്നപ്പോൾ തങ്ങൾ രാഷ്ട്രീയമല്ല ആത്മീയതയാണ് സംസാരിക്കുന്നത് എന്ന് ഇ കെ വിഭാഗം സമർഥിക്കാൻ ശ്രമിച്ചിരുന്നു. എങ്കിലും അത് ഇരു കൂട്ടരുടെയും വിഘടനത്തിലേക്ക് തന്നെ വഴിവെച്ചു. പിന്നീട് ഇകെ സമസ്ത മുസ്ലിം ലീഗ് വഴി യുഡിഎഫിന് തങ്ങളുടെ പിന്തുണ ഉറപ്പാക്കിയപ്പോൾ, എ പി വിഭാഗം സിപിഎമ്മിനെ അനുകൂലിച്ചു. മറ്റൊരാർത്ഥത്തിൽ ‘അരിവാൾ സുന്നികൾ’ എന്ന പേരിൽ എപി വിഭാഗം അറിയപ്പെട്ടു.

സിപിഎമ്മിനോടുള്ള എ പി വിഭാഗത്തിന്റെ പിന്തുണ മന്ത്രിസഭകളിൽ പോലും വ്യക്തമായിരുന്നു. ഇതേ തുടർന്ന് സിപിഎം മന്ത്രിസഭ അധികാരത്തിലേറിയപ്പോഴെല്ലാം ഹജ്ജ് ബോർഡ്, വഖഫ് ബോർഡ് എന്നിവിടങ്ങളിൽ എ പി വിഭാഗത്തിന് അധികാരം ഉറപ്പ് വരുത്തിയിരുന്നു. യുഡിഎഫ് മന്ത്രിസഭ അധികാരത്തിലേറുമ്പോൾ ഇതേ ബോർഡുകളിൽ ഇ കെ വിഭാഗത്തിലെ ആളുകളുടെ സാന്നിധ്യവും  ഉറപ്പുവരുത്തിയിരുന്നു. അങ്ങനെയിരിക്കയാണ് നാളിതുവരെയും പിളർന്നു നിന്നിരുന്ന വിഭാഗങ്ങൾ തമ്മിൽ ഐക്യം സാധ്യമാകണമെന്ന് അടുത്തകാലത്ത് എപി അബൂബക്കർ മുസ്ലിയാർ എന്ന ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖം ഏറെ ചർച്ചയായത്. പിന്നീട് ഇദ്ദേഹത്തിന്റെ അഭിപ്രായത്തെ ഇ കെ വിഭാഗത്തിന്റെ നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങൾ കൂടി ശരി വെച്ചതോടെ രാഷ്ട്രീയ കേരളത്തിന്റെ ഭാവിയെക്കുറിച്ചായി പൊതുജനങ്ങൾക്കിടയിലെ ചർച്ചകൾ.

എ പി അബൂബക്കർ മുസ്ലിയാരുട ആവശ്യത്തെ വെറുമൊരു അഭിപ്രായമായി തള്ളിക്കളയുക സാധ്യമല്ല. കാരണം ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഐക്യം മലബാർ മേഖലകളിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ കാരണമാകും. മലപ്പുറത്തിന്റെ പ്രധാന മേഖലകൾ മുസ്ലിം ലീഗ് വഴി യുഡിഎഫ് തീർത്ത ഒരു കോട്ട തന്നെയായിരുന്നുവെന്ന് കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം വ്യക്തമാക്കുന്നു. മുസ്ലിം പ്രബല വിഭാഗങ്ങളുടെ ഐക്യത്തിലൂടെ മുസ്ലിം ലീഗ് വഴി യുഡിഎഫ് അടുത്ത തെരഞ്ഞെടുപ്പിന് ഭരണം തൂത്തുവാരാനുള്ള സാധ്യതകൾ ഏറെയാണ്. അടുത്ത തെരഞ്ഞെടുപ്പിൽ ഭരണം ഉറപ്പാക്കിയുള്ള കോൺഗ്രസിന്റെ നീക്കങ്ങൾക്ക് ശക്തി പകരുന്നതാണ് സമസ്തയുടെ ഐക്യം. മറ്റൊരു വശത്ത് സിപിഎമ്മിനും മൂന്നാമതൊരു തുടർ ഭരണത്തിന് കൂടി ഈ ഐക്യം പ്രതീക്ഷ നൽകുന്നു എന്ന അഭിപ്രായങ്ങളും തള്ളിക്കളയുക സാധ്യമല്ല. ഏറെ നാളായി മുസ്ലിം ലീഗിന്റെ കോട്ടയായിരുന്ന ഒരു മേഖലയിൽ നിന്നാണ് ഇടതുപക്ഷത്തിന്റെ പി വി അൻവർ, കെ ടി ജലീൽ, വി അബ്ദുറഹ്മാൻ പോലുള്ള നേതാക്കൾ ചലനം സൃഷ്ടിച്ചത്.

അടുത്തകാലത്തായി കണ്ടുവന്ന തെരഞ്ഞെടുപ്പുകളിൽ മലബാർ മേഖലകളിൽ സ്ഥാനാർത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനെ തുടർന്ന് സിപിഎമ്മിന്റെ നില മെച്ചപ്പെട്ടു തുടങ്ങിയിരിക്കുന്നു. സിപിഎം സ്വീകരിക്കുന്ന മുസ്ലിം അനുകൂല നിലപാടുകളും ഒരുപക്ഷേ ഈ മേഖലകളിൽ ഇരുവിഭാഗങ്ങളുടെയും ഐക്യത്തിലൂടെ ഒരു കോളിളക്കം സൃഷ്ടിച്ചേക്കാം. ഇസ്ലാം വിഭാഗത്തിന്റെ എന്തു പരിപാടികൾക്കും മുഖ്യമന്ത്രി തുടങ്ങിയ പ്രമുഖ നേതാക്കൾ നേരിട്ടെത്തുന്നതും ഇതിന് ഒരു ഉദാഹരണമാണ്. സംഭരണം ബോർഡ് ചർച്ച തുടങ്ങിയവ മുസ്ലിം നേതാക്കളുടെ തീരുമാനത്തിനനുസരിച്ച് വിട്ടുകൊടുക്കുന്ന സിപിഎം നിലപാടും മുസ്ലിം സമുദായത്തിനിടയിൽ ഒരു അരിവാൾ അനുകൂല സാഹചര്യമാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

നിലവിൽ ഏകീകൃത സിവിൽ കോഡിനുള്ള സിപിഎമ്മിന്റെ തുറന്ന എതിർപ്പും ഇടതുപക്ഷത്തിന് തുടർ ഭരണത്തിന് അനുകൂലമായ സാധ്യതകളിൽ ഒന്നാണ്. ജോസ് കെ മാണിയുടെ കേരള കോൺഗ്രസ്(എം), ക്രിസ്ത്യൻ വിഭാഗങ്ങളിൽ ഇടതുപക്ഷതിന് അനുകൂലമായ മാറ്റങ്ങൾ സൃഷ്ടിച്ചത് പോലെ സുന്നികളുടെ ഒരുമിക്കൽ മലബാർ മേഖലകളിൽ സിപിഎമ്മിന് മാറ്റങ്ങൾ കൊണ്ടുവരാൻ വഴിയൊരുക്കുവാനും സാധ്യതകൾ ഏറെയാണ്. എന്നിരുന്നാലും ഇസ്ലാം പ്രബല വിഭാഗത്തിന്റെ ഐക്യവും യുഡിഎഫിന്റെ തിരിച്ചുവരവോ അല്ലെങ്കിൽ സിപിഎമ്മിന് മൂന്നാമത് ഒരു തുടർഭരണമോ എന്ന് വരും ദിവസങ്ങളിൽ കണ്ടു തന്നെ അറിയേണ്ടയിരിക്കുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി ആഷിർ...

പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്

0
പാലക്കാട്: പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്. നന്ദിയോട്...

പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം ഭീകരരെ വധിച്ചുവെന്ന് സൈന്യം

0
ദില്ലി : പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം...

എം.ജി കണ്ണന് കെ.സി. വേണുഗോപാൽ എം.പി ആദരാഞ്ജലികൾ അർപ്പിച്ചു

0
പത്തനംതിട്ട : അന്തരിച്ച ഡി.സി സി വൈസ് പ്രസിഡന്റ് എം.ജി കണ്ണന്...