Sunday, June 30, 2024 1:47 pm

കരസേനയുടെ മുപ്പതാമത്തെ മേധാവി ; ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റെടുത്തു

For full experience, Download our mobile application:
Get it on Google Play

ന്യൂ ഡല്‍ഹി : കരസേന മേധാവിയായി ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റെടുത്തു. ദില്ലിയിലെ കരസേന ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ചുമതലയേറ്റെടുത്ത്. കരസേനയുടെ മുപ്പതാമത്തെ മേധാവിയാണ്. ജനറൽ മനോജ് പാണ്ഡെയുടെ 26 മാസത്തെ കാലാവധി ഇന്ന് പൂർത്തിയായതോടെയാണ് ചുമതല കൈമാറിയത്. സേനയുടെ നവീകരണത്തിനായി പുതിയ ആധുനിക സംവിധാനങ്ങൾ നടപ്പാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ജനറൽ ഉപേന്ദ്ര ദ്വിവേദി. വടക്കൻ ആർമി കമാൻഡറായി ദീർഘകാലം പ്രവർത്തിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം. 1964 ജൂലൈ 1 നാണ് ജനനം. ഉപേന്ദ്ര ദ്വിവേദി 1984 ഡിസംബർ 15 ന് ആണ് ഇന്ത്യൻ ആർമിയുടെ ജമ്മു & കശ്‌മീർ റൈഫിൾസിൽ കമ്മീഷൻ ചെയ്യപ്പെടുന്നത്.

ഇന്ത്യൻ സൈനിക ചരിത്രത്തിലാദ്യമായി രണ്ട് സഹപാഠികൾ ഇന്ത്യൻ കരസേനയുടെയും നാവിക സേനയുടെയും മേധാവികളായിരിക്കുകയാണ്. ആർമി ചീഫ് ലഫ്റ്റനന്‍റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയും നേവി ചീഫ് അഡ്മിറൽ ദിനേശ് ത്രിപാഠിയും 1970കളിൽ മധ്യപ്രദേശിലെ രേവയിലുള്ള സൈനിക് സ്‌കൂളിൽ അഞ്ചാം ക്ലാസിൽ ഒരുമിച്ച് പഠിച്ചവരാണ്.അതേസമയം വിരമിച്ച കരസേന മേധാവി ജനറൽ മനോജ് പാണ്ഡെയ്ക്കുള്ള യാത്രയപ്പ് സേന നൽകി. പ്രതിരോധ മന്ത്രാലയത്തിലായിരുന്നു വിരമിക്കൽ ചടങ്ങ്. 2022 ഏപ്രിൽ 30ന് ചീഫ് ഓഫ് ആർമി സ്റ്റാഫ് ആയി ചുമതല ഏറ്റെടുത്ത മനോജ് പാണ്ഡെ, കഴിഞ്ഞ മാസം 31നു വിരമിക്കാനിരിക്കെ കേന്ദ്ര സർക്കാർ ഒരു മാസം കൂടി കാലാവധി നീട്ടി നൽകുകയായിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അമ്മയുടെ പേരിൽ ഒരു മരം ; മൻ കി ബാത്തിൽ പുതിയ പദ്ധതി പരിചയപ്പെടുത്തി...

0
ഡൽഹി: ലോക പരിസ്ഥിതി ദിനത്തിൽ അമ്മമാരെ ആദരിക്കാൻ ആരംഭിച്ച പദ്ധതി രാജ്യത്തിന്...

തിരൂരിൽ വൻ കഞ്ചാവുവേട്ട ; രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

0
തി​രൂ​ർ: തി​രൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫി​സും എ​ക്സൈ​സ് ക​മീ​ഷ​ണ​റു​ടെ ഉ​ത്ത​ര മേ​ഖ​ല...

ആരുമായും സഖ്യമില്ല ; ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അമിത് ഷാ

0
ചണ്ഡീ​ഗഢ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ബി.ജെ.പി തീരുമാനം. ആരുമായും...

ടാറ്റാ ഹരിയർ ഇവി ഉടൻ അവതരിപ്പിക്കും

0
ടാറ്റ മോട്ടോഴ്‌സ് ഈ സാമ്പത്തിക വർഷത്തിൽ ടാറ്റ ഹാരിയർ ഇവി ഉൾപ്പെടെ...