മേക്കിങ്ങിലൂടെയും അഭിനേതാക്കളുടെ പ്രകടനത്തിലൂടെയും കൈയ്യടി നേടിയ ചിത്രമാണ് തിരുച്ചിത്രമ്പലം. ധനുഷും നിത്യ മേനോനുമായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. തിരുച്ചിത്രമ്പലം എന്ന ടൈറ്റിൽ കഥാപാത്രമായി ധനുഷെത്തിയപ്പോൾ ശോഭനയായി നിത്യ മേനോനും തകർത്തു. ധനുഷിനെ പോലും കടത്തി വെട്ടുന്ന അഭിനയമായിരുന്നു ചിത്രത്തിലെ നിത്യ മേനോന്റേത്. ഇപ്പോഴിതാ വീണ്ടും ഈ സൂപ്പർ ഹിറ്റ് ജോഡി ബിഗ് സ്ക്രീനിൽ ഒന്നിക്കുകയാണ്. ധനുഷ് സംവിധാനം ചെയ്യുന്ന ഇഡലി കടൈ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടുമെത്തുന്നത്. ‘പുതിയ പ്രഖ്യാപനം’- എന്ന ക്യാപ്ഷനോടെ നിത്യ തന്നെയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. ധനുഷിനൊപ്പം ചായ ഗ്ലാസ് പിടിച്ചു കൊണ്ടുള്ള ഒരു ചിത്രവും നിത്യ പങ്കുവെച്ചിട്ടുണ്ട്.
‘സ്വാഗതം’ എന്ന് പറഞ്ഞ് നിത്യയുടെ പോസ്റ്റിന് ധനുഷും കമന്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് നിത്യയുടെ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്. തിരുവും ശോഭനയും തിരികെയെത്തുന്നു, സൂപ്പർ ജോഡി, കാത്തിരിക്കാൻ വയ്യ എന്നൊക്കെയാണ് ഭൂരിഭാഗം പേരുടെയും കമന്റുകൾ. ധനുഷിന്റെ കരിയറിലെ 52-ാമത്തെ ചിത്രവും നാലാമത്തെ സംവിധാന സംരംഭമാണ് ഇഡലി കടൈ. രായൻ, പാ പാണ്ടി, നിലാവ്ക്ക് എൻ മേൽ എന്നടി കോപം എന്നീ ചിത്രങ്ങളാണ് ധനുഷ് ഇതിന് മുൻപ് സംവിധാനം ചെയ്തിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1