പത്തനംതിട്ട : തിരുമൂലപുരം- കറ്റോട് റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ശില അനാച്ഛാദനം തിരുമൂലപുരം മഹാത്മാഗാന്ധി സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ മാത്യു ടി തോമസ് എംഎല്‍എ നിര്‍വഹിച്ചു.
പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മോളമ്മ തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എംസി റോഡില്‍ തിരുമൂലപുരത്തേയും ടികെ റോഡില്‍ കറ്റോട് ജംഗ്ഷനെയും ബന്ധിപ്പിക്കുന്ന റോഡിന് 3.06 കി.മീ. ദൈര്‍ഘ്യമുണ്ട്. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി 310 മീറ്റര്‍ നീളത്തില്‍ ഓടയും അത്യാവശ്യ സ്ഥലങ്ങളില്‍ ഇന്റര്‍ലോക്ക് ടൈലുകള്‍ വിരിക്കുകയും ചെയ്തിട്ടുണ്ട്.
ഓട്ടോകാസ്റ്റ് ലിമിറ്റഡ് ചെയര്‍മാന്‍ അലക്‌സ് കണ്ണമല, കെഎസ്‌സിഇഡബ്ലുബി വൈസ് ചെയര്‍മാന്‍ അഡ്വ. ആര്‍. സനല്‍കുമാര്‍, ഫ്രാന്‍സിസ് വി. ആന്റണി, ശശി പി നായര്‍, പ്രൊഫ. അലക്‌സാണ്ടര്‍ കെ. ശാമുവേല്‍, എം.ബി. നൈനാന്‍, ജേക്കബ് മദനഞ്ചേരില്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ റോഡ്സ് വി.എ. ഫൈസല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.