Tuesday, July 8, 2025 6:07 pm

തിരുവല്ല നഗരസഭയില്‍ കോവിഡ് കണ്‍ട്രോള്‍ റൂം ; ഹെല്‍പ്പ് ഡെസ്‌ക്, ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കോവിഡ് കണ്‍ട്രോള്‍ റൂം, ഹെല്‍പ് ഡെസ്‌ക്, ആംബുലന്‍സ് സര്‍വീസ് എന്നിവയുടെ പ്രവര്‍ത്തനം തിരുവല്ല നഗരസഭയില്‍ ആരംഭിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ ഫിലിപ്പ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയകുമാര്‍ കോവിഡ് വാര്‍ റൂം, ഹെല്പ് ഡെസ്‌ക് , ആംബുലന്‍സ് സര്‍വീസ് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

കോവിഡ് പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എല്ലാ പ്രവത്തനങ്ങളും നഗരസഭാ കോര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദിവസവും അവലോകനം ചെയ്തു വരുന്നു. കോവിഡ് വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ അറിയുന്നതിനും വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക്കിന്റെ സേവനം ജനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.

ആശാ പ്രവര്‍ത്തകരുടെ സേവനം, വയോജനങ്ങള്‍ക്ക് വേണ്ടിയുള്ള മരുന്ന്, ടെലി മെഡിസിന്‍, ചികിത്സ, പാലിയേറ്റീവ് പരിചരണം, വാക്സിനേഷന്‍ വിവരങ്ങള്‍, കോവിഡ് ടെസ്റ്റിംഗ് വിവരങ്ങള്‍, ഇതരസംസ്ഥാന  തൊഴിലാളികളുടെ രജിസ്ട്രേഷന്‍, ആംബുലന്‍സ് സേവനം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിനും ഹെല്‍പ്ഡെസ്‌കിന്റെ 0469 2701315, 2638206 എന്നീ നമ്പറുകളിലേയ്ക്ക് വിളിക്കാം.

ലോക്ക് ഡൗണ്‍ കാരണം ഭക്ഷണത്തിനു ബുദ്ധിമുട്ടുന്ന അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും ഭക്ഷണം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു ജനകീയ ഹോട്ടല്‍ മുഖാന്തിരം ഭക്ഷണം നല്‍കി വരുന്നു. ബിലീവിയേഴ്‌സ് ചര്‍ച്ച്  ഹോസ്പിറ്റലുമായി സഹകരിച്ചാണ് ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചിട്ടുള്ളത്. ആര്‍.ഡി.ഒ:പി സുരേഷ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹരിലാല്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് നടന്ന അവലോകന യോഗത്തില്‍ മല്‍സ്യ മാര്‍ക്കറ്റ്, പച്ചക്കറി മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിയന്ത്രണം വരുത്തുന്നതിനും ആവശ്യമായ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുമുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

കണ്‍ട്രോള്‍ റൂമിന്റെ ഉദ്ഘാടന ചടങ്ങില്‍ നഗരസഭാ സെക്രട്ടറി മുഹമ്മദ് ഷാഫി, ബിലീവിയേഴ്‌സ് ചര്‍ച്ച്  മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ മാനേജര്‍ ഫാദര്‍ സിജോ പന്തപ്പള്ളില്‍, ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനു ജോര്‍ജ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി വട്ടശ്ശേരില്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷീജ കരിമ്പിന്‍കാല, പ്രതിപക്ഷ നേതാവ് പ്രദീപ് മാമ്മന്‍, കൗണ്‍സിലര്‍മാരായ ജോസ് പഴയിടം, ശ്രീനിവാസ് പുറയാട്ട്, സജി എം മാത്യു, രാഹുല്‍ ബിജു, ലെജു എം സക്കറിയ, ഷിനു ഈപ്പന്‍, ശോഭാ വിനു, ജേക്കബ് ജോര്‍ജ് മനയ്ക്കല്‍, സബിത സലിം, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സമില്‍ ബാബു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അജി എസ് കുമാര്‍, ഷാജഹാന്‍, സൂപ്രണ്ട് സുനു ആര്‍, എസ്.അജിത് എന്നിവര്‍ പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ ഈ മാസം 16ന് നടത്തുമെന്ന് റിപ്പോർട്ട്

0
ഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ ഈ മാസം...

കെഎസ്ആര്‍ടിസി നാളെ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ...

0
തിരുവനന്തപുരം : കെഎസ്ആര്‍ടിസി നാളെ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന ഗതാഗതമന്ത്രി...

വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തില്‍ വന്നതിനെ കുറിച്ച് വി ഡി സതീശന്‍

0
തിരുവനന്തപുരം: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ചാരക്കേസില്‍ അറസ്റ്റിലായ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തില്‍...

സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

0
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (08/07/2025) മുതൽ 10/07/2025 വരെ മണിക്കൂറിൽ...