തിരുവല്ല : കോവിഡ് 19 സമൂഹ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ നിബന്ധനകൾ പാലിക്കാതെ പ്രവർത്തിച്ചു വന്ന നെടുമ്പ്രം പഞ്ചായത്ത് പരിധിയിലെ മുഴുവൻ വഴിയോര കച്ചവടക്കാരെയും ഒഴിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറിയുടെടെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിലായിരുന്നു നടപടി . തിരുവല്ല – മാവേലിക്കര സംസ്ഥാന പാതയിൽ പുളിക്കീഴ് പാലത്തോട് ചേർന്നുള്ള പുഴ മത്സ്യ വിപണന കേന്ദ്രവും നീക്കം ചെയ്തു. നിയമം ലംഘിച്ച് വഴിയോര കച്ചവടം നടത്തുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു
നിയമം ലംഘിച്ച് കച്ചവടം നടത്തിയ വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചു
RECENT NEWS
Advertisment