തിരുവല്ല : എംജിഎം ഹയർ സെക്കൻഡറി സ്കൂളിൻറെ 121 -ാമത് വാർഷികവും യാത്രയയപ്പ് സമ്മേളനവും കാതോലിക്കേറ്റ് ആൻഡ് എം ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സാബു ജേക്കബ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അഡ്വക്കേറ്റ് മാത്യു ടി തോമസ് എംഎൽഎ മുഖ്യ സന്ദേശം നൽകി. വിരമിക്കുന്ന അധ്യാപകരുടെ ഫോട്ടോ അനാച്ഛാദനവും മെമൻ്റോ വിതരണവും ഡോ ഗബ്രിയേൽ മാർ ഗ്രീഗ്രോറിയോസ് മെത്രാപ്പോലിത്താ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി കെ തോമസ് ഹെഡ്മിസ്ട്രസ് ലാലി മാത്യു, ജോബി പി തോമസ്, ഷാജി വർഗീസ്, ഷിജോ സി ബേബി, അനിത അലക്സ്, അമൃത എസ്, ഏബൽ തോമസ്, റെന്നി എന്നിവർ പ്രസംഗിച്ചു.
സുദീർഘമായ സേവനത്തിൽ നിന്ന് വിരമിക്കുന്ന ബാബു ടി സി ,സ്മിത കുര്യൻ, ജയ മേരി കുര്യൻ, ആനി മാമൻ വി ,ജെനിഫർ മേരി ജോർജ് ,അന്നമ്മ വർഗീസ് ,മേരി കുര്യൻ, ജേക്കബ് കെ ജോസഫ് എന്നിവർക്ക് യാത്രയപ്പ് നൽകി. പ്രതിഭാ സംഗമം മാനേജ്മെൻറ് കോർഡിനേറ്റർ ഫാദർ സി വി ഉമ്മൻ്റെ അധ്യക്ഷതയിൽ തിരുവല്ല എ ഇ ഒ മിനി കുമാരി വികെ ഉദ്ഘാടനം ചെയ്തു. സൂസൻ ഐ ചീരൻ, ഷെർലി തോമസ്,റീന പി രാജൻ എന്നിവർ പ്രസംഗിച്ചു. പി ടി പ്രസിഡൻറ് സാബു ജേക്കബ് അവാർഡ് ദാനം നിർവഹിച്ചു. സംസ്ഥാനതലത്തിൽ വിജയികളായ വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.