പത്തനംതിട്ട: തിരുവല്ല എംജിഎം എച്ച്എസ്എസ് ഹയർസെക്കൻഡറി വിഭാഗം പ്ലസ് വൺ പ്രവേശനോത്സവം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പിടിഎ പ്രസിഡണ്ട് സാബു ജേക്കബ് അധ്യക്ഷതവഹിച്ച സമ്മേളനത്തിൽ റവ. ഫാദർ എബ്രഹാം മുളമൂട്ടിൽ മുഖ്യ സന്ദേശം നൽകി. ചിട്ടയായ പഠനം, ജീവിതവിജയത്തിന് മുതൽക്കൂട്ട് ആകുമെന്ന് ഉദ്ഘാടകൻ പറഞ്ഞു. റവ. ഫാദർ ചെറിയാൻ പി വർഗീസ് സമർപ്പണ പ്രാർത്ഥന നടത്തി. സ്കൂൾ പ്രിൻസിപ്പൽ പി കെ തോമസ് ആമുഖപ്രസംഗവും അധ്യാപകരെ പരിചയപ്പെടുത്തൽ നിർവഹിച്ചു. പ്രധാന അധ്യാപിക ലാലി മാത്യു സ്കൂൾ മാനേജ്മെൻറ് കോഡിനേറ്റർ ഫാദർ സി.വി. ഉമ്മൻ പിടിഎ വൈസ് പ്രസിഡൻറ് ജോബി പി തോമസ്, സീനിയർ അസിസ്റ്റൻറ് സൂസൻ ഐ ചീരൻ, അധ്യാപകരായ ബിനു ചെറിയാൻ, ബീനാ രാജു എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. സ്കൂൾ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.