തിരുവല്ല: നഗരസഭയിലെ 13 വാര്‍ഡുകളില്‍ കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം സ്ഥാനാര്‍ഥികളെ പ്രഖ്യപിച്ചു.
ആറ്റാച്ചിറ – ജിജി മാത്യു, കിഴക്കന്‍ മുത്തൂര്‍ – ബിജു അലക്സ് മാത്യു, അണ്ണവട്ടം – മറിയാമ്മ വര്‍ഗീസ്, കോളജ് വാര്‍ഡ് – ശാന്തമ്മ മാത്യു, മീന്തലക്കര – ജേക്കബ് ജോര്‍ജ് മനയ്ക്കല്‍, റെയില്‍വേ സ്റ്റേഷന് – മാത്യൂസ് ചാലക്കുഴി, പുഷ്പഗിരി – ഏലിയാമ്മ തോമസ്, തിരുമൂലപുരം ഈസ്റ്റ് – ഫിലിപ്പ് ജോര്‍ജ്, ആഞ്ഞിലിമൂട് – ശാന്തമ്മ വര്‍ഗീസ്, തിരുമൂലപുരം വെസ്റ്റ് – ജോസ് പഴയിടം, കുളക്കാട് – ജിജി സക്കറിയ, മേരിഗിരി- ഷീലാ വര്‍ഗീസ്, ടൗണ്‍ വാര്‍ഡ് – തോമസ് മാത്യു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടിക നേരത്തെ പുറത്തിറക്കിയിരുന്നു. ഇതില്‍ കേരള കോണ്‍ഗ്രസിന് അനുവദിച്ച പല വാര്‍ഡുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതു ശരിയായ നടപടിയല്ലെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് രാജു പുളിമ്പള്ളില്‍, സെക്രട്ടറി ഷിബു പുതുക്കേരി എന്നിവര്‍ പറഞ്ഞു.
നഗരസഭയിലെ 22 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്നുള്ള ബ്ലോക്ക് പ്രസിഡന്റിന്റെ പ്രസ്താവന വാസ്തവ വിരുദ്ധവും യുഡിഎഫ് ധാരണയുടെ ലംഘനവുമാണെന്നും കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. 8, 11 വാര്‍ഡുകള്‍ കേരളാ കോണ്‍ഗ്രസിന് നേരത്തെ തന്നെ അനുവദിച്ചിട്ടുള്ളതാണെന്നും ഇവിടങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.