തിരുവല്ല: റവന്യൂ ടവറിനു ചുറ്റും റോഡ് നിര്‍മ്മിച്ച് ടൈല്‍ പാകുന്നതിനായിഎം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 38.70 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായതായി മാത്യു ടി. തോമസ് എംഎല്‍എ അറിയിച്ചു.
കോടതികള്‍ ഉള്‍പ്പെടെ 25 ഓളം സര്‍ക്കാര്‍ ഓഫീസുകളും നിരവധി സ്വകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചു വരുന്ന റവന്യൂ ടവറില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുകയാണ്. ഇതിനു ശാശ്വത പരിഹാരമായിട്ടാണ് റവന്യൂ ടവറിനു ചുറ്റും 320 മീറ്റര്‍ റോഡ് നിര്‍മ്മിച്ച് ടാര്‍ ചെയ്ത് വശങ്ങളിലും മുറ്റത്തും ഇന്റര്‍ ലോക്ക് കട്ടകള്‍ പാകുന്നതിന് തുക അനുവദിച്ചിട്ടുള്ളത്. ഇപ്പോള്‍ ഉപയോഗശൂന്യമായി കാട് കയറി കിടക്കുന്ന ഭാഗങ്ങള്‍ വൃത്തിയാക്കി കട്ടകള്‍ പാകുന്നതോടു കൂടി കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ലഭിക്കുകയും കാലങ്ങളായി റവന്യൂടവര്‍ പരിസരത്തും അവിടേക്ക് വരുന്ന പൊതുമരാമത്ത് റോഡിലും ഉണ്ടാകുന്ന ഗതാഗതകുരുക്കിന് പരിഹാരവുമാകുകയും ചെയ്യും. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനാണ് നിര്‍മാണ ചുമതല.
38.70 ലക്ഷം രൂപ ചെലവില്‍ തിരുവല്ല റവന്യൂ ടവറിനു ചുറ്റും റോഡ്
RECENT NEWS
Advertisment