തിരുവല്ല : ശ്രീനാരായണ ഗുരുദേവന്റെ 170 -ാമത് ജയന്തി എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയനിലെ ശാഖകളുടെയും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തിൽ 20ന് ഭക്തിനിർഭരമായി ആഘോഷിക്കും. ആഞ്ഞിലിത്താനം ശാഖയുടെ ശ്രീനാരായണ ഗുരുദേവ പാദുകപ്രതിഷ്ഠാ ക്ഷേത്രത്തിൽ രാവിലെ 6ന് തിരുപ്പിറവി വിശേഷാൽ പൂജ, 6.30ന് ഗണപതിഹോമം 7.30മുതൽ സമൂഹപ്രാർത്ഥന, ഗുരുദേവകൃതികളുടെ പാരായണം, 8ന് ചതയവിളംബര ഇരുചക്രവാഹന റാലി. 10.30ന് ജയന്തി സമ്മേളനം ശിവഗിരി മഠത്തിലെ പ്രബോധതീർത്ഥസ്വാമി ഉദ്ഘാടനം ചെയ്യും. 11മുതൽ ഗുരുപ്രഭാഷണം 12.30ന് വിശേഷാൽ ഗുരുപൂജ. തുടർന്ന് പ്രസാദവിതരണം. മൂന്നിന് ചതയദിന മഹാഘോഷയാത്ര വൈകിട്ട് ദീപാരാധന. കുന്നന്താനം ഈസ്റ്റ് 4538-ാം ആർ.ശങ്കർ മെമ്മോറിയൽ ശാഖയിൽ രാവിലെ ഗുരുപൂജ, ഗുരുപുഷ്‌പാഞ്‌ജലി, തുടർന്ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, സമൂഹപ്രാർത്ഥന, 11.30ന് സർവ്വൈശ്വര്യപൂജ, 12.30ന് മഹാഗുരുപൂജ, പ്രസാദവിതരണം 1ന് അന്നദാനം. 3ന് ചതയദിന മഹാഘോഷയാത്ര വൈകിട്ട് വിശേഷാൽ ദീപാരാധന എന്നിവയുണ്ടാകും.
ഓതറ 350ശാഖയിൽ രാവിലെ വിശേഷാൽ പൂജകൾ 7.45ന് ശാഖാചെയർമാൻ എസ്,സന്തോഷ് കുമാർ പതാകഉയർത്തും. എട്ടിന് സമൂഹപ്രാർത്ഥന, 10.30ന് സുഭ ശ്രീകുമാർ ഗുരുപ്രഭാഷണം നടത്തും. 12ന് അനുമോദന സമ്മേളനം യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ ഉദ്ഘാടനം ചെയ്യും. 12.45ന് കൈക്കൊട്ടിക്കളി ഒന്നിന് ഗുരുപ്രസാദം 3ന് ചതയം തിരുനാൾ ഘോഷയാത്ര. 8ന് എന്റർടൈൻമെൻറ് ഷോ. കുന്നന്താനം 50 ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിൽ രാവിലെ മുതൽ ഗുരുദേവകൃതികളുടെ പാരായണം, 9.30ന് ശാഖാപ്രസിഡന്റ് കെ.എം.തമ്പിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ചതയദിന സന്ദേശം നൽകും. യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ മുഖ്യപ്രഭാഷണവും യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ് വിജയൻ ആമുഖപ്രസംഗവും നടത്തും. 10മുതൽ വി.കെ.സുരേഷ് ബാബു കണ്ണൂരിന്റെ പ്രഭാഷണം, 12.30ന് ഗുരുപൂജ തുടർന്ന് അന്നദാനം, കവിയൂർ 1118 ശാഖയിലെ ശ്രീനാരായണ സത്രത്തിൽ രാവിലെ 6മുതൽ ഗുരുദേവ കീർത്തനങ്ങൾ, 8ന് ശാഖാപ്രസിഡന്റ് സി.എൻ. ഷാജി ചമയ്ക്കൽ പതാക ഉയർത്തും. 9മുതൽ ഗുരുകൃതികളുടെ പാരായണം. കോട്ടൂർ ഗുരുമന്ദിരത്തിൽ രാവിലെ 5.30ന് ഗണപതിഹോമം, 6.30ന് ഗുരുപൂജ 8.30മുതൽ നിറപറ നിറയ്ക്കൽ. 9ന് ജയന്തി ഘോഷയാത്ര എസ്.എൻ.ഡി.പി.യോഗം അസി.സെക്രട്ടറി പി.എസ് വിജയൻ ഉദ്ഘാടനം ചെയ്യും. 12ന് ജയന്തി സമ്മേളനം യൂണിയൻ സെക്രട്ടറി അനിൽ എസ്,ഉഴത്തിൽ ഉദ്ഘാടനം ചെയ്യും. ഉന്നതവിജയികൾക്ക് ഡോ.അഭിജിത്ത് ആനന്ദ് ക്യാഷ് അവാർഡ് വിതരണം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ്കുമാർ ചികിത്സാ സഹായവിതരണം നടത്തും. ശാഖാവൈസ് പ്രസിഡന്റ് കെ.ജി.രാജപ്പൻ രവിവാര പാഠശാല കുട്ടികൾക്ക് കാഷ് പ്രൈസ് നൽകും. ഒന്നുമുതൽ മഹാപ്രസാദ വിതരണം.ഇരവിപേരൂർ 1347 ശാഖയുടെ ഗുരുക്ഷേത്രത്തിൽ രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം 8.30ന് ശാഖാ പ്രസിഡന്റ് ബിജു തരംഗിണി പതാക ഉയർത്തും. 10.30ന് പൊതുസമ്മേളനം യൂണിയൻ സെക്രട്ടറി അനിൽ എസ്,ഉഴത്തിൽ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ സംഘടനാ സന്ദേശം നൽകും. മുൻശാഖാ പ്രസിഡന്റ് ഡോ.ജി.സന്തോഷ് മുഖ്യപ്രഭാഷണം നടത്തും. ഉന്നതവിജയം നേടിയ കുട്ടികളെ യോഗത്തിൽ ആദരിക്കും. 12.30ന് ചതയദിന പൂജ ഒന്നിന് ഗുരുപൂജ അന്നദാനം. 4.30ന് താലപ്പൊലി ഘോഷയാത്ര. വൈകിട്ട് 7.30ന് മ്യൂസിക്കൽ ഫ്യൂഷൻ ഇവന്റ്.