തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ ശീതീകരിച്ച വിശ്രമ കേന്ദ്രം ഇന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും. വിവോ കമ്പനിയുടെയും കെഎസ്ആർടിസിയുടെയും സംയുക്ത സംരംഭമാണ് ഇത്. കെഎസ്ആർടിസിയിലെ വനിതാ യാത്രക്കാർക്കും കുടുംബമായി എത്തുന്ന യാത്രക്കാർക്കും വിശ്രമിക്കുന്നതിനായാണ് ശീതീകരിച്ച വിശ്രമ കേന്ദ്രം തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ ഒരുക്കിയിരിക്കുകയാണ്.
ഷോർട്ട് ഡിസ്റ്റൻസ് നോൺ എ സി ഫാസ്റ്റ് പാസഞ്ചർ ബസുകൾ വാങ്ങുന്നതിനുള്ള ഇ ടെൻഡർ കെഎസ്ആർടിസി ക്ഷണിച്ചിരുന്നു. BS VI മാനദണ്ഡങ്ങൾ ക്ക് അനുസൃതമായി ഏറ്റവും പുതിയ CMVR പ്രകാരം പൂർണ്ണമായി നിർമ്മിച്ച 220 നോൺ എസി 10.5 മീറ്റർ ഷോർട്ട് ഡിസ്റ്റൻസ് ഫാസ്റ്റ് പാസഞ്ചർ ബസുകൾക്കായാണ് കെഎസ്ആർടിസി ഇ ടെൻഡർ ക്ഷണിച്ചിട്ടുള്ളത്. 4-സിലിണ്ടർ ഡീസൽ പ്രൊപ്പൽഡ് ബസുകളുടെ ഡിസൈൻ, നിർമ്മാണം, വിതരണം, ടെസ്റ്റിംഗ്, കമ്മീഷനിംഗ് എന്നിവയുൾപ്പെടെയാണ് ടെൻഡറുകൾ ക്ഷണിച്ചിരിക്കുന്നത്.
ഒപ്പം ഒമ്പത് മീറ്റർ ഓർഡിനറി ബസുകൾ വാങ്ങുന്നതിനുള്ള ഇ ടെൻഡറും ക്ഷണിച്ചിട്ടുണ്ട്. ഡീസൽ ചെലവ് കുറയ്ക്കുന്നതിലേക്കായാണ് BS VI 9 മീറ്റർ നോൺ എസി 4 സിലിണ്ടർ ഡീസൽ പ്രൊപ്പൽഡ് ആയിട്ടുള്ള 305 ഓർഡിനറി ബസുകളുടെ ടെൻഡർ ക്ഷണിച്ചിട്ടുള്ളത്. BS VI മാനദണ്ഡങ്ങൾക്ക നുസൃതമായി പൂർണ്ണമായി CMVR പ്രകാരം നിർമ്മിച്ച 9 മീറ്റർ നോൺ എസി 4 സിലിണ്ടർ ഡീസൽ പ്രൊപ്പൽഡ് ആയിട്ടുള്ള 305 ഓർഡിനറി ബസുകളുടെ ഡിസൈൻ, നിർമ്മാണം, വിതരണം, ടെസ്റ്റിംഗ്, കമ്മീഷൻ ചെയ്യൽ എന്നിവയ്ക്കായാണ് ടെൻഡറുകൾ ക്ഷണിച്ചിട്ടുള്ളത്. ബസിൻ്റെ രൂപകല്പനയും ഊർജ്ജ കാര്യക്ഷമതയും പരിസ്ഥിതി സൗഹൃദവും ഗതാഗതത്തിന് സുരക്ഷിതവുമായിരിക്കണം.