തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വിധിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരം രാജ്ഭവനിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം ആക്രമത്തില്‍ അവസാനിച്ചു. പോലീസ് ലാത്തി വീശി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രവര്‍ത്തകരെ സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്ത് നീക്കി.
തിരുവനന്തപുരം ജില്ലയില്‍ വിവിധ ഇടങ്ങളില്‍ രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തി. പാറശ്ശാലയില്‍ റോഡ് ഉപരോധിച്ചു. വര്‍ക്കലയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വായ മൂടിക്കെട്ടിയായിരുന്നു പ്രകടനം. വയനാട്ടിലെ കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.