തിരുവനന്തപുരം: നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ ജില്ലയില്‍ 14 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 107 പേര്. 23 പത്രിക തള്ളി. അതേസമയം ജില്ലയിലെ മുന്നണികളുടെ സ്ഥാനാര്‍ഥികളെല്ലാം സൂക്ഷ്മപരിശോധന കടമ്പ മറികടന്നു. മാര്‍ച്ച് 22 വരെ പത്രിക പിന്‍വലിക്കാം. ഇക്കുറി പ്രധാന സ്ഥാനാര്ഥികള്ക്കടക്കം വെല്ലുവിളിയായി അപരന്മാരുണ്ട്. നേമത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന് വെല്ലുവിളിയായി മുരളീധരന് നായരുണ്ട്.
ബി.ജെ.പി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് തലവേദനയായി രാജശേഖരനും മത്സരിക്കുന്നു. അരുവിക്കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജി. സ്റ്റീഫന്‍ ഡി. സ്റ്റീഫന്‍ വെല്ലുവിളിയുയര്‍ത്തും. വര്‍ക്കല, ചിറയിന്‍കീഴ്, നെടുമങ്ങാട്, കഴക്കൂട്ടം, തിരുവനന്തപുരം മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് സമാന പേരുകളില്‍ സ്ഥാനാര്‍ഥികളുണ്ട്. വര്‍ക്കലയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ബി.ആര്.എം. ഷെഫീറിന് ഷെഫീറും നെടുമങ്ങാട് പി.എസ്. പ്രശാന്തിന് പ്രശാന്ത് സിയും കഴക്കൂട്ടത്ത് എസ്.എസ്. ലാലിന് ലാലുമോനും തിരുവനന്തപുരത്ത് വി.എസ്. ശിവകുമാറിന് ശിവകുമാര്‍ കെയും വെല്ലുവിളിയാകും.
തിരുവനന്തപുരത്ത് ആന്റണി രാജു എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരിക്കെ ‘രാജു ആന്റണി’യും ‘ആന്റണി രാജു’വും മത്സരരംഗത്തുണ്ട്. സൂക്ഷ്മപരിശോധന പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുള്ളത് നേമത്താണ് -12 പേര്.
തള്ളിയ പത്രികകള്‍
വിവേകാന്ദന്- വര്‍ക്കല -സ്വതന്ത്രന്
നിഷി എസ് -വര്‍ക്കല -ശിവസേന
കവിത ആര്- ആറ്റിങ്ങല്‍ -സി.പി.എം
സുനില്‍കുമാര്‍ എസ് -ആറ്റിങ്ങല്‍ -ബി.ജെ.പി
മനോജ് കുമാര്‍ ബി- ചിറയിന്‍കീഴ് -സി.പി.ഐ
ഷെറീഫ് പി.എസ്- നെടുമങ്ങാട് -സി.പി.ഐ
അശോകന് പി- വാമനപുരം -സ്വതന്ത്രന്
അനില്‍കുമാര്‍- കഴക്കൂട്ടം -സി.പി.എം
വിക്രമന് നായര്‍ വി- കഴക്കൂട്ടം -ബി.ജെ.പി
കെ.സി. വിക്രമന്- വട്ടിയൂര്‍ക്കാവ് -സി.പി.എം
സഹദേവന്- വട്ടിയൂര്‍ക്കാവ് -സ്വതന്ത്രന്
സുശീലന്- തിരുവനന്തപുരം -സ്വതന്ത്രന്
ബാബു- തിരുവനന്തപുരം -സ്വതന്ത്രന്
പി. അശോക് കുമാര്‍- തിരുവനന്തപുരം -ബി.ജെ.പി
ജി. സിദ്ധാര്ഥന്- തിരുവനന്തപുരം -ബി.എസ്.പി
ജി. രവീന്ദ്രന്- നേമം -സ്വതന്ത്രന്
ഹമീദ് ഖാന്- നേമം -റിപ്പബ്ലിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എ)
സുരഭി എസ്- അരുവിക്കര -ബി.എസ്.പി
ഷൗക്കത്തലി- അരുവിക്കര -സി.പി.എം
ഡെന്നിസണ്‍ ഇ- പാറശ്ശാല -സ്വതന്ത്രന്
ജമീല പ്രകാശം- കോവളം -ജനതാദള്‍ (എസ്)
കെ.എസ്. സാജന്- കോവളം -ബി.ജെ.പി
ബിബിന്‍ എസ്.ബി- നെയ്യാറ്റിന്‍കര -സ്വതന്ത്രന്