തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയ്ക്ക് സംസ്ഥാന സാമൂഹ്യനീതി വകുപ്പിൻറെ ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള പുരസ്കാരം. ഭിന്നശേഷി ക്ഷേമ മേഖലയിൽ നിരവധി പ്രവർത്തനങ്ങൾ ഈ കാലയളവിൽ ഏറ്റെടുത്തു നടപ്പിലാക്കാൻ കഴിഞ്ഞെന്ന് പുരസ്‌കാരം ലഭിച്ച സന്തോഷത്തിൽ മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.2023-24 സാമ്പത്തിക വർഷത്തിൽ ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി 7 കോടി രൂപയോളം ചെലവഴിച്ചു. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകി. ഭിന്നശേഷിക്കാർക്ക് പാലിയേറ്റീവ് പരിചരണം തിരുവനന്തപുരം നഗരസഭ ഉറപ്പാക്കി. കേൾവി കുറവുള്ളവർക്ക് കോക്ലിയർ ഇമ്പ്ലാന്റേഷൻ പദ്ധതി നടപ്പിലാക്കി. അതോടൊപ്പം സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടർ, ഇലക്ട്രോണിക് വീൽ ചെയർ, വീൽ ചെയർ എന്നിവ വിതരണം ചെയ്‌തെന്നും മേയർ വ്യക്തമാക്കി. ഭിന്നശേഷിക്കാരുടെ കഴിവുകൾ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ അവരെയും നമുക്കൊപ്പം കൂട്ടി നഗരത്തെ സ്മാർട്ടാക്കാനുള്ള പ്രവർത്തനങ്ങളിൽ ഒരുമിച്ചു മുന്നേറാമെന്നും നഗരസഭ നിർമ്മാണം പൂർത്തിയാക്കുന്ന ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങളും പാർക്കുകളും ഉൾപ്പെടെ എല്ലാ കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദ സംവിധാനത്തോടെയാണ് നടപ്പിലാക്കുന്നതെന്നും ആര്യ രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1