മനാമ: ബഹറിൻ ശ്രീ മുത്തപ്പൻ സേവാ സംഘം തിങ്കളാഴ്ച (ജൂൺ 17) തിരുവപ്പന മഹോത്സവം നടത്തുന്നു. ബഹ്റൈൻ കേരളീയ സമാജത്തിൽ വച്ചാണ് പരിപാടി. രാവിലെ 7 മണി മുതൽ വൈകിട്ട് 9 വരെ നടക്കുന്ന പരിപാടിയിൽ മുത്തപ്പൻ, തിരുവപ്പന തെയ്യകോലങ്ങൾ അവതരിപ്പിക്കും. രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്ന് മണിവരെ അന്നദാനവും ഉണ്ടായിരിക്കും. വൈകിട്ട് ആറുമണിക്ക് രവി പിള്ള ഹാളിൽ നടക്കുന്ന സാംസ്കാരിക പരിപാടിയിൽ ബഹറിനിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. കേരള ഫോക്ലോർ അക്കാദമിയുടെ ഈ വർഷത്തെ ഗുരുപൂജ അവാർഡ് ജേതാവ് രവീന്ദ്രൻ കൊയിലത്തിന് ബഹറിൻ ശ്രീ മുത്തപ്പൻ മടപ്പുര സ്നേഹാദരം നൽകും. മഹോത്സവത്തിന്റെ മുഖ്യ കോലധാരിയായിരുന്നു അദ്ദേഹം. ബഹറിനിലെ സാമൂഹ്യ പ്രവർത്തകരായ വള്ളുംപറമ്പത്ത് പണിക്കശ്ശേരി നന്ദകുമാർ (മടപ്പുര കലാശ്രേഷ്ഠ പുരസ്കാരം 24) ഫൈസൽ പട്ടാണ്ടിയിൽ (മടപ്പുര സേവാശ്രേഷ്ഠ പുരസ്കാരം 24) എന്നിവർക്ക് പുരസ്കാരങ്ങൾ നൽകി ആദരിക്കും.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.