കൊച്ചി : കോട്ടയം തിരുവാര്‍പ്പ് പള്ളിക്ക് പോലീസ് സംരക്ഷണമേര്‍പ്പെടുത്താനുള്ള സിവില്‍ കോടതി ഉത്തരവ് നടപ്പാക്കാത്തതില്‍ രോഷം പ്രകടിപ്പിച്ച് ഹൈക്കോടതി. രണ്ട് വര്‍ഷമായിട്ടും കോടതി ഉത്തരവ് നടപ്പാക്കാത്തത് അപമാനമെന്ന് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
അതിനാവശ്യമായ പോലീസ് സംരക്ഷണമൊരുക്കാന്‍ ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ക്രമസമാധന പ്രശ്‌നമുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും കോടതി നിര്‍ദ്ദേശിച്ചു. കോടതി ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച നടപടികള്‍ക്ക് സംസ്ഥാന പോലീസ് മേധാവി മേല്‍നോട്ടം വഹിക്കണമെന്നും ആറാഴ്ച്ചയ്ക്കുള്ളില്‍ ഉത്തരവ് നടപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.