പത്തനംതിട്ട : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ തിങ്കളാഴ്ച്ച മുതല്‍ ഭക്തര്‍ക്ക് പ്രവേശനം. ബോര്‍ഡിന്റെ ` കീഴിലുള്ള ശബരിമല ഒഴികെയുള്ള എല്ലാ ക്ഷേത്രങ്ങളിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചിങ്ങം ഒന്നായ തിങ്കളാഴ്ച്ച മുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാനാണ് തീരുമാനം. ഒരു സമയം അഞ്ച് പേര്‍ എന്ന നിലയില്‍ ഭക്തര്‍ക്ക് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാം. 10 വയസിന് താഴെയുള്ളവരെയും 65 വയസിന് മുകളിലുമുള്ളവരെയും ഇപ്പോള്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കില്ല. രാവിലെ ആറ് മണിക്ക് മുന്‍പും വൈകുന്നേരം 6.30 മുതല്‍ 7 മണിവരെയും ഭക്തര്‍ക്ക് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശനം ഉണ്ടാവില്ല
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനം
RECENT NEWS
Advertisment