കോഴഞ്ചേരി : ആറന്മുള പാർഥസാരഥിക്കുള്ള തിരുവോണ വിഭവങ്ങളും ക്ഷേത്രത്തിലെ കെടാവിളക്കിൽ അടുത്ത തിരുവോണപ്പുലർച്ചെവരെ തെളിയിക്കാനുള്ള ദീപവുമായി മങ്ങാട്ട് ഭട്ടതിരി ഇന്ന് കാട്ടൂർ മഹാവിഷ്ണു ക്ഷേത്രക്കടവിൽനിന്ന് പുറപ്പെടും. കാട്ടൂർ മഹാവിഷ്ണുക്ഷേത്രത്തിലെ ദീപാരാധനയ്ക്ക് ശേഷമാണ് പുറപ്പാട്. മേലുകര വെച്ചൂർ മനയിലും അയിരൂർ മഠത്തിലും വിശ്രമിച്ചശേഷം തിരുവോണപ്പുലർച്ചെ തിരുവോണത്തോണി ആറന്മുള ക്ഷേത്രക്കടവിലെത്തും. സമീപകരകളിലെ പള്ളിയോടങ്ങൾ തിരുവോണത്തോണിക്ക് ഒപ്പംചേരും. ഭട്ടതിരി ക്ഷേത്രത്തിലെത്തി കാട്ടൂരിൽനിന്നും കൊണ്ടുവന്ന ദീപം കൈമാറും. ആറന്മുള ക്ഷേത്രം മേൽശാന്തി ഈ ദീപം കെടാവിളക്കിലേക്ക് പകരുന്നതോടെ തിരുവോണസദ്യക്കുള്ള ചിട്ടവട്ടങ്ങൾ ആരംഭിക്കും. സന്ധ്യയ്ക്ക് ചെലവ് മിച്ചം പണം ക്ഷേത്രഭണ്ഡാരത്തിൽ നിക്ഷേപിച്ച് അടുത്തവർഷവും ഇതിന് അവസരം നൽകണമെന്ന് ഭഗവാനോട് അപേക്ഷിച്ച് പതിനെട്ടുപടിയിറങ്ങി റോഡ് മാർഗം കുമാരനല്ലൂരിലേക്ക് മടങ്ങും. ഇതോടെ തിരുവാറന്മുളയപ്പന്റെ തിരുവോണവിശേഷം സമാപിക്കും.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍. ദിവസേന 200 ലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം.