Saturday, May 10, 2025 3:24 am

മൊബൈൽ നമ്പർ നൽകിയില്ലെങ്കിൽ ഡെബിറ്റ് കാർഡ് സേവനങ്ങൾ നിർത്തലാക്കുമെന്ന് ബാങ്ക്

For full experience, Download our mobile application:
Get it on Google Play

പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ? സുപ്രധാനമായ അറിയിപ്പുമായി എത്തിയിരിക്കുകയാണ് ബാങ്ക്. ഉപഭോക്താക്കൾ ബാങ്ക് അക്കൗണ്ടുമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്തില്ലെങ്കിൽ അവരുടെ ഡെബിറ്റ് കാർഡ് നിർത്തലാക്കുമെന്ന് ബാങ്ക് അറിയിച്ചു. ഒക്‌ടോബർ 31 വരെയാണ് ഉപഭോക്താക്കൾക്ക ബാങ്ക് അവസരം നൽകിയിരിക്കുന്നത്.

നവംബർ ഒന്ന് മുതൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാത്തവർക്ക് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെബിറ്റ് കാർഡ് ഉപയോഗിക്കാൻ കഴിയില്ല. സോഷ്യൽ മീഡിയ പ്ലാറ്റഫോമായ എക്‌സിൽ ഇതിനെ കുറിച്ചുള്ള മുന്നറിയിപ്പ് ബാങ്ക് ഉപഭോക്താക്കൾക്ക് നൽകി. “റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഡെബിറ്റ് കാർഡ് സേവനങ്ങൾ ലഭിക്കുന്നതിന് സാധുവായ മൊബൈൽ നമ്പർ നിർബന്ധമാണ്. ബ്രാഞ്ച് സന്ദർശിച്ച് 31.10.2023-ന് മുമ്പ് നിങ്ങളുടെ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. അല്ലാത്ത പക്ഷം ഡെബിറ്റ് കാർഡ് സേവനങ്ങൾ നിർത്തലാക്കുന്നതാണ് “. ബാങ്ക് ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു,

ശമ്പളമുള്ള ജീവനക്കാർ, കുടുംബങ്ങൾ, വ്യക്തികൾ, യുവാക്കൾ തുടങ്ങിയവർ ഉൾപ്പെടുന്ന എല്ലാ വിഭാഗത്തിൽ ഉള്ളവർക്കയും സേവിംഗ്‌സ് അക്കൗണ്ടുകൾ ആരംഭിക്കുമെന്ന് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ബാങ്ക് ഓഫ് ഇന്ത്യയുടെ സേവിംഗ്‌സ് അക്കൗണ്ടുകൾ ഇപ്പോൾ ഗ്രൂപ്പ് പേഴ്‌സണൽ ആക്‌സിഡന്റ് ഡെത്ത് ഇൻഷുറൻസ് കവറിനൊപ്പം ലഭിക്കും. ഒരു കോടി രൂപ വരെ എയർ ആക്‌സിഡന്റൽ ഇൻഷുറൻസ്, ഗോൾഡ് & ഡയമണ്ട് എസ്‌ബി എ/സി ഹോൾഡർക്ക് സൗജന്യ ലോക്കർ സൗകര്യവും സൗജന്യവുമാണ്. പ്ലാറ്റിനം എസ്ബി എ/സി ഹോൾഡർ, ആഗോള സ്വീകാര്യതയുള്ള ഇന്റർനാഷണൽ ഡെബിറ്റ് കം എടിഎം കാർഡ്, റീട്ടെയിൽ ലോണിന്റെ പലിശ ഇളവ്, റീട്ടെയിൽ ലോണുകളുടെ പ്രോസസ്സിംഗ് ചാർജുകൾ ഒഴിവാക്കൽ, സൗജന്യമായി ക്രെഡിറ്റ് കാർഡുകൾ എന്നിവയും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കൾക്ക് ഈ ഫീച്ചറുകൾ ഉപയോഗിക്കാൻ കഴിയുമെന്നും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആഴക്കടൽ മത്സ്യസമ്പത്ത് : സംയുക്ത സാധ്യതാ പഠനത്തിന് തുടക്കമിട്ട് സിഎംഎഫ്ആർഐയും സിഫ്റ്റും

0
കൊച്ചി: ഇന്ത്യയുടെ ആഴക്കടൽ മത്സ്യസമ്പത്ത് ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള സാധ്യതകൾ പഠിക്കുന്ന സംയുക്ത...

സംസ്കൃത സർവ്വകലാശാലയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്

0
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ സെന്റർ...

ജമ്മു കശ്‌മീരിലും പഞ്ചാബിലും പാകിസ്ഥാൻ്റെ അതിരൂക്ഷമായ ആക്രമണം തുടരുന്നു

0
ദില്ലി: ജമ്മു കശ്‌മീരിലും പഞ്ചാബിലും പാകിസ്ഥാൻ്റെ അതിരൂക്ഷമായ ആക്രമണം തുടരുന്നു. ഡ്രോൺ...

വ്യാജ ബില്ല് ചമച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത ജീവനക്കാരി അറസ്റ്റിൽ

0
കായംകുളം: ആലപ്പുഴ ജില്ലയിലെ തത്തംപള്ളിയിലെ ആശുപത്രിയിൽ നിന്നും വ്യാജ ബില്ല് ചമച്ച്...