Wednesday, July 2, 2025 12:41 am

ഈ രാജ്യം ഇപ്പോഴും 7 വർഷം പിന്നിലാണ്

For full experience, Download our mobile application:
Get it on Google Play

ലോകത്തെ എല്ലാ രാജ്യങ്ങളും ഇപ്പോൾ 2022 വർഷമാണ് കടന്നു പോകുന്നത്. എന്നാൽ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിൽ നിരവധി വര്‍ഷങ്ങള്‍ പുറകിലാണ്. ഈ രാജ്യം എന്ന് മാത്രമല്ല വര്‍ഷത്തില്‍ 13 മാസങ്ങള്‍ ഉള്ള ഒരു കലണ്ടറും ഈ രാജ്യത്തിനുണ്ട്. അതിന് കാരണം എന്ന് പറയുന്നത് ‘എത്യോപ്യ ഏഴ് വര്‍ഷം പിന്നിലാണ്. അവര്‍ക്ക് അവരുടേതായ കലണ്ടര്‍ ഉണ്ട്, അവര്‍ക്ക് അവരുടേതായ തീയതിയുണ്ട്.’ എന്ന കുറിപ്പോടെ ടിക് ടോക് ഉപഭോക്താവായ @The1Kevine അടുത്തിടെ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് എത്യോപ്യയുടെ ഈ വിചിത്ര കലണ്ടര്‍ സംവിധാനം വീണ്ടും ജനശ്രദ്ധയില്‍ പെടുത്തുന്നത്.

എത്യോപ ഏഴു വർഷം പിന്നിലാകാനുള്ള കരണമെന്നുപറഞ്ഞാല്‍, ബൈബിളിലെ ആദാമും ഹവ്വായും തങ്ങളുടെ പാപങ്ങള്‍ നിമിത്തം പുറത്താക്കപ്പെടുന്നതിന് മുമ്ബ് ഏഴു വര്‍ഷം ഏദന്‍ തോട്ടത്തില്‍ ജീവിച്ചിരുന്നു എന്നത് അടിസ്ഥാനമാക്കിയാണ് എത്യോപ്യയുടെ കലണ്ടര്‍ ക്രമീകരിച്ചിരിക്കുന്നത്. അവര്‍ മാനസാന്തരപ്പെട്ടശേഷം, 5,500 വര്‍ഷത്തിനുശേഷം അവരെ രക്ഷിക്കുമെന്ന് ദൈവം വാഗ്ദത്തം ചെയ്‌തതായി ബൈബിള്‍ പറയുന്നു. ഇതനുസരിച്ചാണ് എത്യോപ്യയുടെ കലണ്ടര്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ രീതിയെ ബഹേരെ ഹസാബ് അല്ലെങ്കില്‍ ‘ചിന്തകളുടെ കടല്‍’ എന്ന് വിളിക്കുന്നു.

എത്യോപ്യ യേശുക്രിസ്തുവിന്റെ ജനന വര്‍ഷം വ്യത്യസ്തമായാണ് കണക്കാക്കുന്നത്. എഡി 500-ല്‍ കത്തോലിക്കാ സഭ തിരുത്തല്‍ വരുത്തിയപ്പോഴും എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭ തിരുത്തിയില്ല. എത്യോപ്യന്‍ കലണ്ടറിന് ഒരു വര്‍ഷത്തില്‍ 13 മാസങ്ങളുണ്ട്, അതില്‍ 12 മാസങ്ങള്‍ക്ക് 30 ദിവസങ്ങളുണ്ട്. പാഗുമെ (Pagume) എന്ന് വിളിക്കുന്ന അവസാന മാസത്തില്‍ അഞ്ച് ദിവസവും. ഇതിനര്‍ത്ഥം, സെപ്റ്റംബര്‍ 2014 ആരംഭിക്കുമ്പോള്‍, അവര്‍ ലോകത്തെ അപേക്ഷിച്ച്‌ ഏഴ് മുതല്‍ എട്ട് വര്‍ഷം വരെ പിന്നിലാണ്. എത്യോപ്യക്കാര്‍ പുതുവര്‍ഷത്തിന്റെ ആരംഭം സെപ്റ്റംബര്‍ 11നാണ് ആഘോഷിക്കുന്നത്. എത്യോപ്യയിലെ ജനങ്ങള്‍ 2007 സെപ്റ്റംബര്‍ 11-ന് മാത്രമാണ് സഹസ്രാബ്ദത്തിന്റെ തുടക്കം ആഘോഷിച്ചത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുന്നു

0
പത്തനംതിട്ട : പട്ടികവര്‍ഗ വികസന വകുപ്പിന്റെ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍...

പ്രവൃത്തികളുടെ ഉദ്ഘാടനം കെ. യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു

0
പത്തനംതിട്ട : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി...

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025 നോടനുബന്ധിച്ച് യോഗം ചേര്‍ന്നു

0
പത്തനംതിട്ട : തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025...

ക്വിസ്, ചിത്രരചന ജില്ലാതല മത്സരം ജൂലൈ 12ന്

0
പത്തനംതിട്ട : ദേശീയ വായനാദിന- മാസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍...