വയനാട്ടിലേക്ക് ആഘോഷമായി ഒരു യാത്ര പോയാലോ. ഈ മഴക്കാലത്ത് കെഎസ്ആർടിസിയിൽ ചുരം കയറി വയനാടിന്റെ തണുപ്പിലേക്ക് ആരും കൊതിക്കുന്ന ഒരു യാത്ര. വരുന്ന ഞായറാഴ്ച ഇങ്ങനെ ആഘോഷിക്കാനാണ് താല്പര്യമെങ്കിൽ വേഗം ബുക്ക് ചെയ്തോളൂ. പെരിന്തല്‍മണ്ണ കെഎസ്ആർടിസി ഡിപ്പോയാണ് വയനാട്ടിലേക്ക് ഏകദിന യാത്ര സംഘടിപ്പിക്കുന്നത്. ജൂലൈ 23 ഞായറാഴ്ച രാവിലെ 5.00 മണിക്ക് പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്നാരംഭിക്കുന്ന യാത്രയിൽ വയനാട്ടിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് അന്ന് രാത്രി പതിനൊന്ന് മണിയോടെ തിരികെ ഡിപ്പോയിൽ മടങ്ങിയെത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്, യാത്രയെക്കുറിച്ചും ടിക്കറ്റ് നിരക്ക്, സന്ദർശിക്കുന്ന സ്ഥലങ്ങൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അറിയാം.
വയനാട്ടിലെ ബാണാസുര സാഗര്‍ ഡാം, കാരാപ്പുഴ അണക്കെട്ട്, പൂക്കോട് തടാകം, ഹണി മ്യൂസിയം എന്നീ സ്ഥലങ്ങളാണ് യാത്രയിൽ സന്ദർശിക്കുന്നത്. ടിക്കറ്റ് നിരക്ക് ഒരാൾക്ക് 580 രൂപയാണ്. യാത്രയിൽ ഭക്ഷണം, വവിധ സ്ഥലങ്ങളിലേക്കുള്ള പ്രവേശന ഫീസ് തുടങ്ങിയ നിരക്കുകൾ അവരവർ വഹിക്കേണ്ടതാണ്. ഹണി മ്യൂസിയം വൈത്തിരിയിലെ ബീ ക്രാഫ്റ്റ് ഹമി മ്യൂസിയം വയനാട് യാത്രയിൽ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരു സ്ഥലമായി ഇതിനോടകം മാറിയിട്ടുണ്ട്.
തേനിനെക്കുറിച്ചു ആദ്യാവസാനമുള്ള വിവരങ്ങൾ ഒരിടത്ത് ലഭിക്കുന്ന ഇവിടെ നിങ്ങൾക്ക് തേനിനെപ്പറ്റി എന്തും അറിയാം. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഹണി മ്യൂസിയമായ ഇത് കേരളാ ടൂറിസത്തിന്റെ ഉത്തരവാദിത്ത ടൂറിസം മിഷനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. വ്യത്യസ്തങ്ങളായ തേനുകളുടെ രുചിക്കൊപ്പം ശുദ്ധമായ തേനും ചോക്ലേറ്റും ഉൾപ്പെടെയുള്ള സാധനങ്ങൾ ഇവിടെ നിന്നും വാങ്ങാനും കഴിയും.
കാരാപ്പുഴ അണക്കെട്ട്
വയനാട്ടിലെ പ്രധാനപ്പെട്ട അണക്കെട്ടുകളിൽ ഒന്നാണ് മുട്ടിൽ കാരാപ്പുഴയിൽ നിർമ്മിച്ചിരിക്കുന്ന കാരാപ്പുഴ അണക്കെട്ട്. രാജ്യത്തെ പ്രധാനപ്പെട്ട എർത്ത് ഡാമുകളിൽ ഒന്നായ ഇത് കബനി നദിയുടെ കൈവഴിയായ കാരാപ്പുഴ നദിയിൽ ആണ് നിർമ്മച്ചിരിക്കുന്നത്. കല്പറ്റയിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ്.
ബാണാസുര സാഗർ ഡാം
വയനാട്ടിൽ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരു നിർമ്മാണ വിസ്മയം തന്നെയാണ് ബാണാസുര സാഗർ അണക്കെട്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മണ്ണു ഡാം ആയ ഇത് ബാണാസുരൻ മലയുടെ താഴ്വാരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. കബനിയുടെ കൈവഴിയായ കരമാൻ തോട് വഴിയാണ് ഇവിടേക്കുള്ള വെള്ളം എത്തുന്നത്. സ്വദേശികളും വിദേശികളുമടക്കം നൂറുകണക്കിനാളുകള് ഓരോ ദിവസവും ഇവിടെ എത്താറുണ്ട്. ടിക്കറ്റെടുത്താണ് ഇവിടേക്ക് പ്രവേശനം. ബാണാസുരയുടെ കുന്നുകളിലൂടെയുള്ള ട്രക്കിങ് രസകരമായ മറ്റൊരനുഭവമാണ്, എന്നാൽ പ്രത്യേകം ബുക്ക് ചെയ്ത് ഫീസുമടച്ച് മാത്രമേ ഇത് ചെയ്യാൻ സാധിക്കൂ. കൽപ്പറ്റയിൽ നിന്നും 20 കിലോമീറ്റർ അകലെ പടിഞ്ഞാറേത്തറയിൽ നിന്നാണ് ബാണാസുര സാഗർ ഡാമിലേക്ക് പോകുന്നത്. വയനാട് യാത്രയെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കും സീറ്റ് ബുക്കിങ്ങിനും 90488 48436 ഈ നമ്പറിൽ ബന്ധപ്പെടാം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033