പത്തനംതിട്ട: ചെറിയ മഴക്കാലത്ത് പോലും മണിമലയാറ്റിലെ വെള്ളപ്പൊക്കത്തിനു കാരണമാകുന്ന ആറിന് കുറുകെയുള്ള തോണ്ടറക്കടവിലെ മണൽപ്പുറ്റ് അടിയന്തിരമായി നീക്കം ചെയ്യണമെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസ് ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിമലയാറ്റിലെ തൊണ്ടറക്കടവിൽ നദിക്ക് മുകളിലുള്ള മണൽ പുറ്റിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂന്ന് ദശാബ്ദ കാലം മുമ്പ് തിരുവല്ല പബ്ലിക് സ്റ്റേഡിയം നിർമ്മാണത്തിന് ആവശ്യമായ മണൽ എടുക്കുന്നതിനായി വന്ന മണ്ണുമാന്തിയന്ത്രം തൊണ്ടറ കടവിലെ മണൽ പുറ്റ് കാരണം കടന്നുവരുവാൻ പ്രയാസപ്പെട്ടിരുന്നു. അന്ന് ആറിന്റെ തെക്കുവശത്ത് ഡ്രൈജിംഗ് നടത്തിയാണ് യന്ത്രം മറുവശത്തേക്ക് കടത്തിവിട്ടത്. അതിനുശേഷം ഉണ്ടായ വെള്ളപ്പൊക്കങ്ങളും പ്രളയവും മൂലം ഈ ഭാഗത്ത് വീണ്ടും തടികളും മറ്റും വന്ന് അടിഞ്ഞ് മണൽ കുന്നുകൂടിയിരിക്കുകയാണ്. ഈ മണൽ പുറ്റിന് മുകളിൽ വലിയ മരങ്ങൾ വളർന്നു നിൽക്കുന്നു. ഇത് അടിയന്തിരമായി നീക്കം ചെയ്യാത്തപഷം ചെറിയ വെള്ളപ്പൊക്കത്തിൽ പോലും ഈ പ്രദേശം വെള്ളത്തിനടിയിലാവാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ബിനു കുരുവിള അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ തമ്പി കുന്നുകണ്ടത്തിൽ, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ്, നേതാക്കളായ ജോ ഇലഞ്ഞിമൂട്ടിൽ, മാത്യു മുളമൂട്ടിൽ, കെ എസ് എബ്രഹാം, ജോസ് തേക്കാട്ടിൽ, ഏലിയാസ് പൊയിപ്പാട്ടിൽ, ടോണി കുര്യൻ, സണ്ണി തോമസ് വളയിൽ, ടോണു കുന്നുകണ്ടതിൽ, രാജു വാലുപറമ്പിൽ, തോമസുകുട്ടി കയ്യാല പറമ്പിൽ, അലക്സ് വടക്കേടത്തു യൂത്ത് ഫ്രണ്ട് യുഎഇ പ്രസിഡന്റ്, മനീഷ് മാത്യു എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]