പത്തനംതിട്ട : കണ്ണൂർ എ.ഡി.എം ആയിരുന്ന എം.കെ. നവീൻ ബാബുവിനെ അധിക്ഷേപിച്ച് ആത്മഹത്യയിലേക്ക് നയിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എൻ ജി ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട കളക്ട്രേറ്റിൽ പ്രതിഷേധ പ്രകടനം നടത്തി. ഇടതുപക്ഷ സർക്കാരിന്റെ കാലഘട്ടത്തിൽ സത്യസന്ധരായ ജീവനക്കാർക്ക് ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഇല്ലാതായിരിക്കുകയാണ്. അഴിമതിക്ക് കൂട്ടുനിൽക്കാത്ത ജീവനക്കാർക്കെതിരെ അധിക്ഷേപങ്ങൾ ഉന്നയിച്ച് സമൂഹത്തിൽ അപമാനിക്കുന്നത് കേരളത്തിൽ തുടർക്കഥ ആവുകയാണ്. സത്യസന്ധരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ തയ്യാറാകാത്ത സർക്കാർ നിലപാടിനെതിരെ ശക്തമായ സമരപരിപടികൾ ആരംഭിക്കുവാനും അസോസിയേഷൻ തീരുമാനിച്ചു.
പ്രതിഷേധ പ്രകടനം എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എസ് വിനോദ് കുമാർ ഉദ്ഘാനം ചെയ്തു. ജില്ലാ പ്രസിഡന്റ് അജിൻ ഐപ്പ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി തുളസീരാധ, ജില്ലാ സെക്രട്ടറി ഷിബു മണ്ണടി, ജില്ലാ ട്രഷറർ ജി ജയകുമാർ, സംസ്ഥാന കമ്മിറ്റി അംഗം ബിജു ശാമുവേൽ, ജില്ലാ ഭാരവാഹികളായ എസ് കെ സുനിൽകുമാർ, ഡി ഗീത, ദിലീപ് ഖാൻ, ദർശൻ ഡി കുമാർ, ജോർജ് പി ഡാനിയേൽ, മനോജ്, ജുഫാലി മുഹമ്മദ്, ഗിരിജ, ആർ പ്രസാദ്, സുനിൽ വി കൃഷ്ണൻ, ജയപ്രസാദ്, ഷാജൻ കെ, സബീന, ഷൈനി പി വർഗ്ഗീസ്, സീന എ, അഭിജിത്ത്, ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.