Sunday, April 13, 2025 4:16 pm

കണ്ണൂർ എ ഡി എംൻ്റെ മരണത്തിൽ ഉത്തരവാദികളെ ഉടൻ അറസ്റ്റ് ചെയ്യണം – പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കണ്ണൂർ എ ഡി എം ആയിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിന് ഉത്തരവാദികൾ ആയവരെ അടിയന്തിരമായി അറസ്റ്റു ചെയ്ത് നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നും എ ഡി എംൻ്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു. സത്യസന്ധനായ ഉദ്യോഗസ്ഥനെതിരെ കള്ള പരാതി ചമയ്ക്കുകയും വ്യാജ ആരോപണം ഉന്നയിക്കുകയും ചെയ്ത് മരണത്തിലേക്ക് തള്ളി വിട്ടവരെ അടിയന്തിരമായി അറസ്റ്റ് ചെയ്യുക, നിയമാനുസൃതമായി ജോലി ചെയ്യുന്ന ജീവനക്കാർക്ക് സർക്കാർ സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുമ്പിൽ എൻ ജി ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിക്ക് കൂട്ടു നിൽക്കാത്തതിൻ്റെ പേരിൽ ജീവനക്കാരെ പൊതു സമൂഹത്തിൽ അധിക്ഷേപിച്ച് മരണത്തിലേക്ക് തള്ളിവിടുന്നത് സിവിൽ സർവീസ് സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ഈ വിഷയത്തിൽ മുഖ്യമന്ത്രി മൗനം വെടിഞ്ഞ് ശക്തമായ നടപടികൾക്കുള്ള നിർദ്ദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡൻ്റ് അജിൻ ഐപ്പ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് എ സുരേഷ് കുമാർ, ഡിസിസി ജനറൽ സെക്രട്ടറി സാമുവേൽ കിഴക്കുപുറം, എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എസ് വിനോദ് കുമാർ, എം വി തുളസീരാധ, ജില്ലാ സെക്രട്ടറി ഷിബു മണ്ണടി, ജില്ലാ ട്രഷറർ ജി ജയകുമാർ, സംസ്ഥാന കമ്മിറ്റി അംഗം ബിജു ശാമുവേൽ, ബി പ്രശാന്ത് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് എസ് കെ സുനിൽകുമാർ, അബു കോശി,വിഷ്ണു സലിംകുമാർ, ഡി ഗീത , വിനോദ് മിത്രപുരം, ജില്ലാ ജോയിൻ്റ് സെക്രട്ടറി അനിൽകുമാർ ജി, ദിലീപ് ഖാൻ,പിക്കു വി സൈമൺ, അനു കെ അനിൽകുമാർ, ദർശൻ ഡി കുമാർ, നൗഫൽ ഖാൻ, മഞ്ജു എസ്, ജോർജ് പി ഡാനിയേൽ, സന്തോഷ് നെല്ലിക്കുന്നിൽ, ജുഫാലി മുഹമ്മദ്, ഷെബിൻ വി ഷെയ്ക്ക്, ആർ പ്രസാദ്, അൽ അമീൻ, ജിഷ്ണു ജെ ജെ, ഷാജൻ കെ, അനിൽകുമാർ ബി, തുടങ്ങിയവർ പ്രസംഗിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുക്രെയ്നില്‍ റഷ്യയുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം : 20 പേർ മരിച്ചു

0
യുക്രെയിൻ: യുക്രെയ്നില്‍ ‍വീണ്ടും റഷ്യയുടെ ആക്രമണം. സുമിയില്‍ റഷ്യ നടത്തിയ ബാലിസ്റ്റിക്...

വെള്ളാപ്പള്ളി നടേശന് ഐക്യദാർഢ്യവുമായി ബിഡിജെഎസ്

0
ചേർത്തല : സാമൂഹികനീതി ലക്ഷ്യമിട്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

പിണറായി വിജയനെ ഭയന്ന് സിപിഎം നേതാക്കള്‍ മുഖ്യമന്ത്രിയുടെ മകള്‍ക്ക് മത്സരിച്ച് പിന്തുണ നല്‍കുകയാണ് ;...

0
ആലപ്പുഴ: പൊതുസമൂഹത്തിന് മുന്നില്‍ ഒറ്റപ്പെട്ടു പോകുന്നതു കൊണ്ടാണ് മുഖ്യമന്ത്രിയുടെ മകള്‍ക്ക് എതിരായ...

കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് മതസ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമാണെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: ഡല്‍ഹിയില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് മതസ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമാണെന്ന്...