Friday, May 9, 2025 1:50 pm

നിയമത്തിന്റെ സങ്കീര്‍ണ്ണതകളില്‍ കുടുക്കി ജനത്തെ ബുദ്ധിമുട്ടിക്കുന്നവര്‍ വനം വകുപ്പില്‍ തുടരില്ല : മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമത്തിന്റെ സങ്കീര്‍ണ്ണതകളില്‍ കുടുക്കി ജനത്തെ ബുദ്ധിമുട്ടിക്കുന്നവര്‍ വനം വകുപ്പില്‍ ഇല്ലെന്നുറപ്പാക്കുമെന്നും അത്തരക്കാരെ തുടരാൻ അനുവദിക്കില്ലെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. വഴുതക്കാട് വനം വകുപ്പ് ആസ്ഥാനത്ത് മുഖ്യ വനം മേധാവി ബെന്നിച്ചന്‍ തോമസ് ഉള്‍പ്പെടെയുള്ള വിരമിക്കുന്ന പിസിസിഎഫുമാരുടെ ഔദ്യോഗിക യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കുകയും ഉപഹാര സമര്‍പ്പണവും നടത്തുകയായിരുന്നു മന്ത്രി.

സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പോലും നിയമ വ്യവസ്ഥിതിക്കുള്ളില്‍ നിന്നു പരിഹരിക്കാന്‍ കഴിയുന്നവരായിരുന്നു മുഖ്യ വനം മേധാവിയുള്‍പ്പെടെയുള്ള വിരമിക്കുന്ന പിസിസിഎഫുമാരെന്ന് മന്ത്രി പറഞ്ഞു. വകുപ്പു മന്ത്രിയുടെയും സര്‍ക്കാരിന്റെയും നിലപാടായിരുന്നു വനം വകുപ്പിനെ ജനസൗഹൃദമാക്കുകയെന്നുള്ളത്. മന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ നല്‍കിയ നിര്‍ദേശവും ഇതായിരുന്നു. വനം വകുപ്പിനെ ജനോന്മുഖമാക്കുന്നതിന് സഹായകമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് നിലവില്‍ വിരമിക്കുന്നവര്‍ ഏറെ പങ്കു വഹിച്ചിട്ടുണ്ട്. അതിന്റെ ഫലമാണ് കാടിനെ കാക്കാം നാടിനെ കേള്‍ക്കാം എന്ന പേരില്‍ സംഘടിപ്പിച്ച വന സൗഹൃദസദസ്സ് വന്‍ വിജയമായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മുന്‍ഗാമികള്‍ നടത്തിയ വനസംരക്ഷണമെന്ന അക്ഷീണ പ്രയത്‌നം തുടരാന്‍ ഇനി വകുപ്പിന്റെ മേല്‍ത്തട്ടിലേയ്ക്ക് എത്തുന്നവര്‍ക്ക് കഴിയണം. വിവിധ നടപടിക്രമങ്ങളുടെ നിയമാനുസൃത ലഘൂകരണം വഴി സാധാരണക്കാര്‍ക്ക് ലഭിക്കാനുള്ള അവകാശങ്ങള്‍ വേഗത്തിലെത്തിക്കുന്നതാകണം വനം വകുപ്പിന്റെ പ്രവര്‍ത്തനം.അതിനനുസൃതമായി വകുപ്പില്‍ കൂടുതല്‍ ജനകീയ മാറ്റങ്ങള്‍ക്ക് വഴിതുറക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വനവിസ്തൃതി കുറയുന്നുവെന്ന് വിവിധ കേന്ദ്രങ്ങള്‍ പറയുന്നുണ്ട്.

എന്നാല്‍ 880 ഹെക്ടര്‍ ഭൂമി മികച്ച ഫോറസ്റ്റ് മാനേജ്‌മെന്റ് വഴി വനഭൂമിയിലേക്ക് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 1221 ഹെക്ടര്‍ കൂടി ഇത്തരത്തില്‍ കൂട്ടിച്ചേര്‍ത്ത് വന ഭൂമിയായി സംരക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സാമ്പത്തിക പരിമിതികള്‍ക്കിടയിലും ഓണത്തിന് മുമ്പ് ഫോറസ്റ്റ് വാച്ചര്‍മാര്‍ക്കുള്ള മുഴുവന്‍ ശമ്പള കുടിശികയും കൊടുത്തു തീര്‍ക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. നിയമസഭ പാസാക്കിയ വനം സംബന്ധമായ ബില്‍ ഗവര്‍ണര്‍ ഒപ്പുവച്ചതിന് മന്ത്രി പ്രത്യേകം നന്ദിയറിയിച്ചു.

50 സെന്റില്‍ താഴെ വീടുവച്ച് താമസിക്കുന്ന സാധാരണക്കാരെ നിയമ പരിധിയില്‍ നിന്നും ഒഴിവാക്കുന്നതിനും വനം കൊള്ള ഉള്‍പ്പെടെ തടയുന്നതിനും ഇതോടെ നടപടികള്‍ക്ക് കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ ചീഫ് സെക്രട്ടറി ഡോ.വി.വേണു ഐഎഎസ്, ഡി.ജയപ്രസാദ് ഐഎഫ്എസ് (പിസിസിഎഫ്,പ്ലാനിംഗ് ആന്റ് ഡവലപ്‌മെന്റ്),പ്രമോദ് ജി.കൃഷ്ണന്‍ ഐഎഫ്എസ് (എപിസിസിഎഫ്,വിജിലന്‍സ് ആന്റ് ഫോറസ്റ്റ് ഇന്റലിജന്റ്‌സ്) എന്നിവര്‍ ആശംസകളര്‍പ്പിച്ചു. നിയുക്ത മുഖ്യ വനം മേധാവി ഗംഗാ സിംഗ് ഐഎഫ്എസ് അധ്യക്ഷനായിരുന്നു.

വിരമിക്കുന്നവരായ മുഖ്യ വനം മേധാവി ബെന്നിച്ചന്‍ തോമസ് ഐഎഫ്എസ് , പിസിസിഎഫ്മാരായ പ്രകൃതി ശ്രീവാസ്തവ ഐഎഫ്എസ്, നോയല്‍ തോമസ് ഐഎഫ്എസ്, ഇ.പ്രദീപ്കുമാര്‍ ഐഎഫ്എസ്, പി.കെ.പഥക് ഐഎഫ്എസ് എന്നിവരും ഡപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍മാരായ സിറ്റി ജോജു ഐഎഫ്എസ്, കെ.രാജു തോമസ് ഐഎഫ്എസ് എന്നിവരും മറുപടി പ്രസംഗം നടത്തി. ഡോ. പി പുകഴേന്തി ഐഎഫ്എസ് (എപിസിസിഎഫ്,ഭരണം) സ്വാഗതവും ഭരണ വിഭാഗം സീനിയര്‍ സൂപ്രണ്ട് കൃതജ്ഞതയും പ്രകാശിപ്പിച്ചു. തുടര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണറിനു ശേഷം വിരമിക്കുന്ന മുഖ്യ വനം മേധാവി ബെന്നിച്ചന്‍ തോമസ് ഐഎഫ്എസില്‍ നിന്നും നിയുക്ത മുഖ്യ വനം മേധാവി ഗംഗാ സിംഗ് ഐഎഫ്എസ് ചുമതലയേറ്റെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിലവിലെ സാഹചര്യം കണക്കിലെടുത്ത് തഗ് ലൈഫ് ഓഡിയോ ലോഞ്ച് മാറ്റി വയ്ക്കുന്നതായി കമൽഹാസൻ

0
ചെന്നൈ: രാജ്യത്തിന്‍റെ അതിർത്തിയിലെ സംഭവവികാസങ്ങളും നിലവിലെ ജാഗ്രതയും കണക്കിലെടുത്ത് മെയ് 16...

സ്ത്രീ ഇല്ല എന്നു പറഞ്ഞാല്‍ ഇല്ല എന്നാണ് ; ലൈംഗിക ബന്ധത്തിനുള്ള സമ്മതം എക്കാലത്തേക്കുമല്ല:...

0
മുംബൈ: ഒരു സ്ത്രീക്കു പുരുഷനുമായി മുമ്പ് ഉണ്ടായിരുന്ന അടുപ്പം ലൈംഗിക ബന്ധത്തിന്...

സൈന്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തമിഴ്‌നാട്ടിൽ നാളെ മഹാറാലി നടത്തും

0
ചെന്നൈ: ഇന്ത്യ-പാക് സംഘർഷം തുടരുന്നതിനിടെ ഇന്ത്യൻ സൈനികർക്ക് ഐക്യദാർഢ്യവുമായി രാജ്യത്തെ പല...