പത്തനംതിട്ട : വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ മേനി നടിക്കുന്നവർ അത് നടപ്പിലാക്കുവാൻ ശ്രമിച്ച ഉമ്മൻ ചാണ്ടിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുകയും ഇടങ്കോലിട്ട് തടസ്സപ്പെടുത്തുകയും ചെയ്തതിന്റെ പേരിൽ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അഴിമതിക്കാരനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് മണ്ഡലം കമ്മിറ്റി മൈലപ്രാ പഞ്ചായത്തിൽ നടത്തിയ പ്രചരണ പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെടുമ്പാശ്ശേരി വിമാനത്താവള പദ്ധതി അടക്കം
കേരളത്തിൽ യു.ഡി.എഫ് കൊണ്ടുവന്ന എല്ലാ വികസന പദ്ധതികൾക്കും തുരങ്കം വയ്ക്കുകയും പൂർത്തിയുകമ്പോൾ പിതൃത്വം ഏറ്റെടുക്കുകയും ചെയ്യുന്ന എട്ടുകാലി മമ്മൂഞ്ഞു സ്വഭാവമാണ് പിണറായി വിജയനും സി.പി.എം പാർട്ടിയും കാട്ടുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
മണ്ഡലം ചെയർമാൻ വിത്സൺ തുണ്ടിയത്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, ലിജുജോർജ്ജ്, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എസ്.സന്തോഷ്കുമാർ, ഡി.സി.സി അംഗം പി.കെ.ഗോപി, മണ്ഡലം കൺവീനർ രാജുപുലൂർ, ജെസ്സി വർഗീസ്, എൽസി ഈശോ, ബിജു മണ്ണിലയ്യത്ത്, ജോർജ്ജ് യോഹന്നാൻ, ബേബി മൈലപ്രാ, ജേക്കബ് വർഗീസ്,സുനിൽകുമാർ, ജോബി മണ്ണാരക്കുളഞ്ഞി, അനിതാ മാത്യു, ജനകമ്മ ശ്രീധരൻ , ഐവാൻ വകയാർ, സിബി മൈലപ്ര, സാംകുട്ടി സാമുവൽ
എന്നിവർ പ്രസംഗിച്ചു. മേക്കഴൂർ പേഴുംകാട്ടിൽ നിന്ന് ആരംഭിച്ച പദയാത്ര ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.