Saturday, July 5, 2025 2:35 pm

NBFC കള്‍ വന്‍ പ്രതിസന്ധിയില്‍ ; NCD നിക്ഷേപം പൂര്‍ണ്ണമായി നഷ്ടപ്പെടാം – പരമ്പരയുടെ എട്ടാം ഭാഗം

For full experience, Download our mobile application:
Get it on Google Play

കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന നിക്ഷേപ തട്ടിപ്പിനെക്കുറിച്ച് പത്തനംതിട്ട മീഡിയാ ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം തയ്യാറാക്കുന്ന പരമ്പരയുടെ എട്ടാം ഭാഗം. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെക്കുറിച്ചും അവരുടെ നിക്ഷേപ പദ്ധതികളെക്കുറിച്ചും അതില്‍ നിക്ഷേപകര്‍ക്ക് ദോഷമായി ഒളിഞ്ഞിരിക്കുന്ന വിവരങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരമ്പര പ്രസിദ്ധീകരിക്കുന്നത്. നിക്ഷേപകര്‍ക്ക് തങ്ങളുടെ അനുഭവം ചീഫ് എഡിറ്ററുമായി പങ്കുവെക്കാം. ഫോണ്‍ 94473 66263, 85471 98263. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. നിക്ഷേപകരെ കബളിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ചില സ്ഥാപനങ്ങള്‍ മുമ്പോട്ടുപോകുമ്പോള്‍ ഈ പരമ്പരയിലൂടെ വെളിപ്പെടുത്തുന്ന വിവരങ്ങള്‍ നിക്ഷേപകര്‍ക്ക് പ്രയോജനകരമാകും എന്ന് കരുതുന്നു, കൂടുതല്‍പേരിലേക്ക് ഈ വാര്‍ത്ത ഷെയര്‍ ചെയ്ത് എത്തിക്കുമല്ലോ – എഡിറ്റോറിയല്‍ ബോര്‍ഡ്.

നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പിനികള്‍ (NBFC) മത്സരിച്ചാണ് NCD അഥവാ നോണ്‍ കണ്‍വേര്‍ട്ടബില്‍ ഡിബഞ്ചറുകള്‍ പുറത്തിറക്കുന്നത്. ഇപ്പോള്‍ എന്‍.സി.ഡിയിലൂടെ സമാഹരിക്കുന്ന പണം പ്രധാനമായും ചെലവഴിക്കുന്നത് മുമ്പ് NCD കളിലൂടെ വാങ്ങിയ പണം തിരികെ നല്‍കുന്നതിനാണ്. കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും ഒട്ടുമിക്ക നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പിനികളുടെയും നിലവിലുള്ള അവസ്ഥയാണ് ഇത്. സമാഹരിക്കുന്ന പണം ബിസിനസ്സില്‍ മുടക്കി കൂടുതല്‍ ലാഭം നേടി അതിന്റെ വിഹിതം നിക്ഷേപകര്‍ക്കും നല്‍കിയാല്‍ മാത്രമേ കമ്പിനികള്‍ ലാഭകരമാകൂ. എന്നാല്‍ ഒഴുകിയെത്തുന്ന പണം ആഡംബര ജീവിതത്തിനും സ്വകാര്യ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടാനും ഉപയോഗിച്ചാല്‍ കമ്പിനി പൂട്ടേണ്ടിവരും. NBFC കള്‍ ഏറെ അപകടകരമായ നിലയിലാണ് മുമ്പോട്ട്‌ പോകുന്നത് എന്നുപറഞ്ഞത് ഇതുകൊണ്ടൊക്കെത്തന്നെയാണ്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സസൂഷ്മം നിരീക്ഷിച്ചാല്‍ ആര്‍ക്കും മനസ്സിലാകും ഇവയുടെ പ്രാണവായു തീര്‍ന്നുകൊണ്ടിരിക്കുകയാണെന്ന്.

നിക്ഷേപങ്ങളുടെ വരവ് എന്ന് നിലക്കുന്നോ അന്ന് NBFC കള്‍ പൂട്ടും…അല്ല പൊട്ടും. വര്‍ഷങ്ങളായി  നടക്കുന്നത് പണത്തിന്റെ റോളിംഗ് ആണ്. തുടര്‍ച്ചയായി നടക്കുന്ന ഈ പ്രക്രിയയിലൂടെ മിക്ക കമ്പിനികളും സോപ്പുകുമിളകളായി മാറിക്കഴിഞ്ഞു. NCDയില്‍ പണം നിക്ഷേപിച്ച പലര്‍ക്കും നിക്ഷേപം പൂര്‍ണ്ണമായി നഷ്ടപ്പെടും. മാസംതോറും പലിശ കിട്ടിയെങ്കില്‍ അത് മാത്രമാകും മിച്ചം. ഇനിയും മനസ്സിലായില്ലെങ്കില്‍ ഒരു കണക്ക് പറഞ്ഞുതരാം, എക്സ് – എന്ന കമ്പിനി 2018 ജൂണില്‍ NCD യിലൂടെ 50 കോടി സമാഹരിച്ചിരുന്നു. ഈ NCD കളുടെ കാലാവധി 5 വര്‍ഷം ആണെന്നു കരുതുക. അങ്ങനെയെങ്കില്‍ 2023 ജൂണില്‍ ഈ 50 കോടിയും പലിശയും മടക്കി നല്‍കണം. ഉദാഹരണമായി 50 കോടി മുതലും 25 കോടി പലിശയുമാണെന്നു കരുതുക. അങ്ങനെയെങ്കില്‍ 2018 ലെ NCD തിരികെ നല്‍കുവാന്‍ 2023 ജൂണില്‍ 75 കോടി രൂപ വേണം. ഇത് എവിടെനിന്നാണെന്ന് NCD യില്‍ പണം നിക്ഷേപിച്ച ബഹുഭൂരിപക്ഷവും ചിന്തിക്കാറില്ല. കമ്പിനി മുതലാളിയുടെ ആഡംബര ജീവിതവും കോടികളുടെ പരസ്യവും കണ്ട് അബോധാവസ്ഥയിലാണ് നിക്ഷേപകര്‍.

2018 ലെ NCD തിരികെ നല്‍കുവാന്‍ 2023 ജൂണില്‍ 75 കോടി രൂപ വേണം. ഇത് മുന്നില്‍ കണ്ടുകൊണ്ട്‌ 2023 ഏപ്രില്‍ മാസത്തില്‍ കമ്പിനി 100 കോടിയുടെ കടപ്പത്രം (NCD) ഇറക്കും. ഇതിലൂടെ ലഭിക്കുന്ന പണംകൊണ്ട് 75 കോടി തിരികെ നല്‍കും. അതായത് ഒരു NCDയുടെ പണം തിരികെ നല്‍കാന്‍ മറ്റൊരു NCD ഇറക്കുന്നതാണ് ഇപ്പോള്‍ മിക്കവരുടെയും രീതി. ഏതാനും വര്‍ഷം മുമ്പ് 5 കോടിയും 10 കോടിയും NCD ഇറക്കിയവര്‍ ഇന്ന് ഇറക്കുന്നത്‌ 500 കോടിയും 1000 കോടിയുമൊക്കെയാണ്. എങ്കില്‍ മാത്രമേ കാലാവധി തികയുന്ന NCD കളുടെ പണം തിരികെ നല്‍കുവാന്‍ കഴിയൂ. ഇന്ന് അവിടെവരെയെത്തി നില്‍ക്കുകയാണ് കാര്യങ്ങള്‍. ഓരോ പ്രാവശ്യവും ഇറക്കുന്ന  ഡിബഞ്ചറുകള്‍ പരാജയപ്പെടുകയോ പ്രതീക്ഷിക്കുന്ന നിക്ഷേപം ലഭിക്കാതെ വരുകയോ ചെയ്‌താല്‍ കണക്കുകൂട്ടലുകള്‍ തെറ്റും. പിന്നീട് നിക്ഷേപം മടക്കി നല്‍കുന്നതിന് അവധി പറയേണ്ടി വരും, ഇല്ലെങ്കില്‍ ഉടമയുടെ അനുവാദമില്ലാതെ തന്നെ നിക്ഷേപം പുതുക്കിയിടും.

കോവിഡ്‌ മഹാമാരിയെ തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യം സ്വകാര്യ ധനകാര്യ മേഖലയെ വളരെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇപ്പോള്‍ സ്ഥിതി കൂടുതല്‍ ഗുരുതരമായിക്കഴിഞ്ഞു. പണം അധികമായി വരുമ്പോഴാണ് പലരും നിക്ഷേപത്തിന് തുനിയുന്നത്. ഇപ്പോള്‍  ജനങ്ങളുടെ കയ്യില്‍ പണത്തിന്റെ ലഭ്യത കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ജനങ്ങള്‍ നിക്ഷേപങ്ങളില്‍ നിന്നും വലിയ തോതില്‍ പിന്തിരിഞ്ഞിട്ടുണ്ട്. പേരും പ്രശസ്തിയുമുള്ള വന്‍കിട കമ്പിനികളുടെ NCD കള്‍ പോലും വമ്പന്‍ പരാജയത്തിലാണ് ക്ലോസ് ചെയ്യുന്നത്. പ്രതീക്ഷിക്കന്നതിന്റെ പകുതിയില്‍ താഴെ നിക്ഷേപം മാത്രമാണ് ലഭിക്കുന്നത്. ഇതോടെ ഇനി എത്രനാള്‍ ഇവരൊക്കെ പിടിച്ചു നില്‍ക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. >>> തുടരും……

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാൻ ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഡാറ്റയുടെ കൃത്യത സംബന്ധിച്ച് യാതൊരു ഉറപ്പും ഞങ്ങള്‍ നൽകുന്നില്ല. ആവശ്യമെങ്കില്‍ പ്രഗല്‍ഭരായ അഭിഭാഷകര്‍, കമ്പിനി സെക്രട്ടറിമാര്‍ എന്നിവരുമായി ബന്ധപ്പെട്ട് സംശയനിവാരണം നടത്തുക.

ചിട്ടി വട്ടമെത്തിയാലും കൊടുകതെ തട്ടിപ്പ് നടത്തുന്ന കുറിക്കമ്പിനികള്‍, റിയല്‍ എസ്റ്റേറ്റ് രംഗത്തെ തട്ടിപ്പുകള്‍, ഫ്ലാറ്റ് തട്ടിപ്പ്, മണി ചെയിന്‍, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്, തൊഴില്‍ തട്ടിപ്പ്, ജ്വല്ലറികളുടെ സ്വര്‍ണ്ണാഭരണ തട്ടിപ്പുകള്‍, ഇന്‍ഷുറന്‍സ് തട്ടിപ്പ്, മൈക്രോ ഫിനാന്‍സ് തട്ടിപ്പ്, സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍. ഇന്‍സ്റ്റന്റ് ലോണ്‍ തട്ടിപ്പ് …. തുടങ്ങിയ നിരവധി തട്ടിപ്പുകളാണ് ഓരോ ദിവസവും കേരളത്തില്‍ അരങ്ങേറുന്നത്. ഇതിനെതിരെ പ്രതികരിക്കേണ്ടത് ജനങ്ങളാണ്, ബോധവാന്മാരാകേണ്ടത് വിദ്യാസമ്പന്നരായ കേരള ജനതയാണ്. തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമായ തെളിവ് സഹിതം ഞങ്ങള്‍ക്ക് നല്‍കുക. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected]. വാര്‍ത്തകളുടെ ലിങ്കുകള്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍ തത്സമയം ലഭ്യമാണ്. വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചേരുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.https://chat.whatsapp.com/Jun6KNArIbN2yHskZaMdhs

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴഞ്ചേരി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ബാ​ങ്കി​ല്ല

0
കോഴഞ്ചേരി : കോഴഞ്ചേരി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ബാ​ങ്കി​ല്ല. ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍...

കെറ്റാമെലൺ കേസിൽ പ്രതികളെ നാർകോട്ടിക്‌സ് ബ്യൂറോ കസ്റ്റഡിയിൽ വാങ്ങും

0
കൊച്ചി: ഡാർക് നെറ്റ് ഉപയോഗിച്ച് അന്താരാഷ്ട്ര തലത്തിൽ മയക്കുമരുന്ന് വ്യാപാരം നടത്തിയ...

സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഉ​യ​ർ​ന്ന തി​ര​മാ​ല ജാ​ഗ്ര​താ നി​ർ​ദേ​ശം

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഉ​യ​ർ​ന്ന തി​ര​മാ​ല ജാ​ഗ്ര​താ നി​ർ​ദേ​ശം. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്...

അടൂരില്‍ ക​നാ​ലി​ൽ വീ​ണ പ​ശു​വി​നെ അ​ഗ്നി ര​ക്ഷാ​സേ​ന ര​ക്ഷപെ​ടു​ത്തി

0
അ​ടൂ​ർ :​ ക​നാ​ലി​ൽ വീ​ണ പ​ശു​വി​നെ അ​ഗ്നി ര​ക്ഷാ​സേ​ന ര​ക്ഷപെ​ടു​ത്തി....