തിരുവനന്തപുരം: ലഹരി ഉപയോഗിച്ച് പൊതുനിരത്തിൽ കറങ്ങുന്നവരെ പൂട്ടാൻ ഉമിനീർ പരിശോധനാ യന്ത്രവുമായി പോലീസ്. പരീക്ഷണാടിസ്ഥാനത്തിൽ തലസ്ഥാനത്തിറക്കിയ യന്ത്രം വഴി പലരും കുടുങ്ങി. ലഹരി ഉയോഗിക്കുന്നവരെ പിടികൂടാനുള്ള പരിശോധനക്കിടെ ഒരു വാഹന മോഷ്ടാവും പോലീസിന്‍റെ പിടിയിലായി. മദ്യപിച്ച് വാഹനമോടിച്ചാൽ പിടികൂടാൻ ബ്രീത്ത് അനലൈസറുണ്ട്. എന്നാൽ ലഹരി ഉപയോഗിച്ചെന്ന് തിരിച്ചറിയാൻ പ്രയാസമാണ്. പോലീസിന് മുന്നിലൂടെ ലഹരി ഉപയോഗിച്ചൊരാള്‍ കടന്നുപോയാൽ പോലും കണ്ടെത്താൻ പരിമിതിയുണ്ടായിരുന്നു. സംശയത്തിന്‍റെ അടിസ്ഥാനത്തിൽ ഒരാളെ കൊണ്ട് പോയി വൈദ്യപരിശോധന നടത്തി ഫലം ലഭിക്കണം. ഇതിനുള്ള പരിഹാരമെന്നോണമാണ് ഉമിനീർ പരിശോധനയിൽ ലഹരി ഉപയോഗം കണ്ടെത്താനുള്ള മെഷീൻ. സംശയമുള്ള ഒരാളുടെ ഉമിനീരെടുത്ത് മെഷീനിൽ വെയ്ക്കും. അഞ്ച് മിനിറ്റ് കണ്ട് ഫലം അറിയാം. രണ്ട് ദിവസം മുമ്പ് ലഹരി ഉപയോഗിച്ചാൽ പോലും മെഷീന്‍ ഉപയോഗിച്ച് തിരിച്ചറിയാം.
ലഹരി വിൽപ്പനക്കാരും ലഹരി ഉപയോഗിക്കുന്നവരും കൂടുന്ന സ്ഥലങ്ങളിലെത്തിയാണ് സംശയമുള്ളവരെ പിടികൂടിയുള്ള പോലീസ് പരിശോധന. പുത്തരികണ്ടത്ത് പരിശോധന നടത്തുന്നതിനെ സംശയാസ്പദമായ കണ്ടെത്തിയ ഒരു യുവാവിനെ പിടിച്ചത്. പോക്കറ്റിലെ താക്കോൽ കണ്ട് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇന്നലെ വലിയതുറയിൽ നിന്നും മോഷ്ടിച്ച ബൈക്ക് മറ്റൊരു സ്ഥലത്ത് ഒളിപ്പിച്ചത് കണ്ടെത്തിയത്. പരീക്ഷാടിസ്ഥത്തിലാണ് ബംഗളൂരു ആസ്ഥാനമായ കമ്പനിയുമായി സഹകരിച്ചുള്ള പരിശോധന. വിജയകരമെങ്കിൽ മെഷീൻ വാങ്ങാൻ ശുപാർശ നൽകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.