Tuesday, June 18, 2024 7:59 pm

വഴിയരികിൽ മാലിന്യം തള്ളിയവരെ റാന്നി പഞ്ചായത്ത് പ്രസിഡന്‍റിൻ്റെ നേതൃത്വത്തിൽ കൈയ്യോടെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

റാന്നി: വഴിയരികിൽ മാലിന്യം തള്ളിയവരെ പഞ്ചായത്ത് പ്രസിഡന്‍റിൻ്റെ നേതൃത്വത്തിൽ കൈയ്യോടെ പിടികൂടി. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍ പ്രകാശാണ് വഴിയരികില്‍ മാലിന്യം തള്ളിയവരെ പിടികൂടിയത്. മന്ദിരം -വടശ്ശേരിക്കര റോഡിൽ കാളപ്പാലത്തിനു സമീപം സ്ഥാപിച്ചിരിക്കുന്ന എം സി എഫിനു സമീപത്ത് തള്ളിയ പ്ലാസ്റ്റിക് അടങ്ങുന്ന മാലിന്യങ്ങളുടെ ഉടമസ്ഥരെയാണ് കണ്ടു പിടിച്ചത്. കാളപ്പാലത്തിനു സമീപം മാലിന്യം തള്ളിയതായി പഞ്ചായത്ത് പ്രസിഡൻ്റിനെ പരിസരവാസികൾ വിളിച്ചറിയിച്ചതിനെ തുടർന്ന് പ്രസിഡൻ്റ് കെ ആർ പ്രകാശും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറും ചേർന്ന് ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ മാലിന്യങ്ങള്‍ക്കിടെ പരിശോധന നടത്തിയപ്പോഴാണ് മാലിന്യത്തിൻ്റെ ഉടമസ്ഥരെ മനസിലാക്കാൻ പറ്റിയത്. കാളപ്പാലത്തിന് സമീപം താമസിക്കുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയുടെ വിലാസം മാലിന്യങ്ങൾക്കകത്ത് കണ്ടെത്തിയതാണ് ഉടമസ്ഥനെ മനസിലാക്കാൻ സഹായകമായത്. കഴിഞ്ഞ ആഴ്ച റാന്നിക്ക് പുറത്ത് നിന്ന് ഓട്ടോയിൽ കൊണ്ടുവന്ന് മാലിന്യം തള്ളിയവരെ പിടികൂടിയിരുന്നു. വീണ്ടും ഈ സ്ഥലത്ത് മാലിന്യം കൊണ്ടിട്ടിരിക്കുന്നത് കണ്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് സമീപവാസിയാണ് മാലിന്യം തള്ളിയതെന്ന് മനസിലാക്കാൻ സാധിച്ചത്. ഇവര്‍ക്കെതിരെ പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് പ്രസിഡന്‍റ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
കടമുറി ലേലം കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കല്ലൂപ്പാറ ഷോപ്പിംഗ് കോംപ്ലെക്സിലെ അഞ്ചാം നമ്പര്‍...

ബലാത്സംഗക്കേസിലെ പരാതിക്കാരിയെ വിവാഹം കഴിക്കാന്‍ പ്രതിക്ക് ജാമ്യം അനുവദിച്ച് കര്‍ണാടക ഹൈക്കോടതി

0
ബംഗളൂരു: ബലാത്സംഗക്കേസിലെ ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പ്രതിയായ 23കാരന് കര്‍ണാടക...

2 കോടി മുടക്കി നിർമ്മിച്ച പാലം ഉദ്ഘാടനത്തിന് മുമ്പേ തകർന്നുവീണു

0
പട്ന: കോടികൾ മുടക്കി നിർമ്മിച്ച പാലം ഉദ്ഘാടനത്തിന് മുമ്പേ തകർന്നുവീണു. ബിഹാറിലെ...

ജെഡിഎസ് കേരളാ ഘടകം പുതിയ പാർട്ടി രൂപീകരികും ; പാര്‍ട്ടിക്ക് പുതിയ പേരിടും

0
കൊച്ചി: വിവാദങ്ങൾക്കൊടുവിൽ ജെഡിഎസ് എന്ന പേര് ഉപേക്ഷിച്ച് പുതിയ പാർട്ടി ഉണ്ടാക്കാൻ...