Tuesday, May 6, 2025 4:10 am

വെളുത്തിട്ട് പാറാന്‍ നോക്കി പണികിട്ടിയവര്‍ ; മലയാളിയെ സൗന്ദര്യം ഭ്രമിപ്പിക്കുന്നോ?

For full experience, Download our mobile application:
Get it on Google Play

വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് പണ്ടുള്ളവര്‍ ചൊല്ലിയ പഴഞ്ചൊല്ല് ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. വെളുക്കാന്‍ തേച്ചിട്ട് പാണ്ടല്ല പാടുപെടുന്നവരുടെ എണ്ണം കൂടി വരികയാണ്. സൗന്ദര്യ വര്‍ധക വസ്‌തുക്കള്‍ ഏറ്റവുമധികം വിറ്റുപോകുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എങ്ങനെ വെളുക്കാമെന്ന് നിരന്തരം ഇന്‍ര്‍നെറ്റില്‍ പരതുന്നവരും ഇവിടെ അധികമാണ്. സൗന്ദര്യ വര്‍ധക ക്രീമുകള്‍ വൃക്കരോഗത്തിന് കാരണമാകുവെന്ന ഏറ്റവും ഒടുവിലെ കണ്ടെത്തലാണ് നിലവില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. തൊലിവെളുക്കാന്‍ ഉയര്‍ന്ന് അളവില്‍ ലോഹമൂലകങ്ങള്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിച്ച സ്‌ത്രീകളും പുരുഷന്മാരും അടക്കമുള്ളവര്‍ക്ക് മെമ്പനസ് നെഫ്രോപ്പതി എന്ന അപൂര്‍വ രോഗം പിടിപെട്ടിരിക്കുകയാണ്.

രോഗം ആദ്യമായി കണ്ടെത്തിയത് പതിനാലുകാരിയിലാണ്. മരുന്നുകള്‍ ഫലിക്കാതെ വന്നപ്പോള്‍ കുട്ടിയുടെ അവസ്ഥ ഗുരുതരമായി മാറിയ സാഹചര്യത്തില്‍ പതിവില്ലാതെ കുട്ടി എന്തെല്ലാം കാര്യങ്ങളാണ് ഉപയോഗിച്ചതെന്ന് അന്വേഷണത്തിലാണ് ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതായി കുട്ടി പറഞ്ഞത്. കുട്ടിയുടെ ബന്ധുവും സമാനമായ ക്രീം ഉപയോഗിച്ചതായി അറിഞ്ഞപ്പോഴാണ് രോഗത്തിന്‍റെ മൂലകാരണം ശ്രദ്ധയില്‍പെടുന്നത്. സമാന രോഗലക്ഷണങ്ങളുമായി എട്ടുപേരായിരുന്നു ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇവരെല്ലാം വെളുക്കാനുള്ള ക്രീം പുരട്ടിയതായും ശ്രദ്ധയില്‍പ്പെട്ടു.

വെളുക്കാനെന്ന് പറഞ്ഞ് ആരെങ്കിലും ക്രീമോ മറ്റോ ഇറക്കിയാല്‍ അതിന്‍റെ ഉറവിടം എവിടെ നിന്നാണെന്നോ, എന്താണ് അതില്‍ അടങ്ങിയിരിക്കുന്നതെന്നോ പോലും നോക്കാതെ മുഖത്ത് വാരിതേക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇതോടെ ഇന്നത്തെ വിപണിയില്‍ വ്യാജ ഉത്പന്നങ്ങളുടെ എണ്ണവും പെരുകിവരികയാണ്. വാങ്ങി ഉപയോഗിക്കാന്‍ ആളുണ്ടെന്നത് തന്നെയാണ് ഇത്തരം വസ്‌തുക്കള്‍ വര്‍ധിക്കുവാനുള്ള കാരണവും. സ്വന്തം ശരീരത്തോട് ആത്മവിശ്വാസം ഒട്ടും തന്നെ ഇല്ലാത്തതാണ് ഇത്തരം വസ്‌തുക്കളോടുള്ള ഭ്രമം സൂചിപ്പിക്കുന്നത്. വെളുത്താല്‍ മാത്രമെ സൗന്ദര്യമുള്ളവരാകുകയുള്ളൂ എന്ന് ആരോ പറഞ്ഞ വിഢിത്തമാണ് നമ്മെ ഇത്തരത്തിലുള്ള മഹാമണ്ടത്തരത്തം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.

മാത്രമല്ല, ഫെയര്‍നെസ് ക്രീമുകളുടെ അനാവശ്യ പ്രചാരണവും ഒരു വ്യക്തി അറിയാതെ നിറത്തെക്കുറിച്ചുള്ള തെറ്റായ ധാരണകളിലേയ്‌ക്ക് അവനെ തള്ളിവിടുകയാണ്. ഇത് അവസാനിക്കേണ്ടതുണ്ട്. സൗന്ദര്യ വര്‍ധക വസ്‌തുക്കള്‍ ഉപയോഗിച്ചെ തീരു എന്നുള്ളവര്‍ ശ്രദ്ധിച്ചുവാങ്ങാന്‍ ശ്രമിക്കുക. സൗന്ദര്യവര്‍ധക ഉത്പന്നങ്ങളില്‍ ഇറക്കുമതി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നമ്പര്‍, ഇറക്കുമതി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും മേല്‍വിലാസവും എന്നിവ രേഖപ്പെടുത്തണമെന്നാണ് ചട്ടം. ഇവയുണ്ടോ എന്ന് ഉറപ്പുവരുത്തി വാങ്ങുക. അല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ട് പോകുക.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാക്‌സിനേഷന്‍ നടപടി പൂര്‍ത്തിയാക്കി ലൈസന്‍സ് എടുക്കാതെ വീടുകളില്‍ നായകളെ വളര്‍ത്തരുതെന്ന് മൈലപ്ര ഗ്രാമപഞ്ചായത്ത്

0
പത്തനംതിട്ട : മൈലപ്ര ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളില്‍ വാക്‌സിനേഷന്‍ നടപടി പൂര്‍ത്തിയാക്കി ലൈസന്‍സ്...

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു

0
പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭാ...

സംസ്ഥാന സർക്കാർ എന്തിനും കടമെടുത്ത് മാത്രം ഭരണം നടത്തുന്ന സർക്കാരായി മാറിയെന്ന് രാജീവ് ചന്ദ്രശേഖർ

0
പത്തനംതിട്ട : സംസ്ഥാന സർക്കാർ എന്തിനും കടമെടുത്ത് മാത്രം ഭരണം നടത്തുന്ന...

മെയ് ഒമ്പതിന് തിരുവല്ല കുറ്റൂരില്‍ മോക്ഡ്രില്‍ സംഘടിപ്പിക്കും

0
പത്തനംതിട്ട : റീബില്‍ഡ് കേരള പ്രോഗ്രാം ഫോര്‍ റിസല്‍ട്ട് പദ്ധതിയുടെ ഭാഗമായി മെയ്...