കോഴഞ്ചേരി : വവ്വാലുകളുടെ ശല്യംമൂലം പൊറുതിമുട്ടി നാട്ടുകാർ. തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ മാരാമൺ, നെടുംപ്രയാർ, പനച്ചേരിമുക്ക് പ്രദേശങ്ങളിൽ വവ്വാലുകളുടെ ശല്യം വർധിക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധ നടപടികൾ വേഗത്തിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്. മുമ്പ് സന്ധ്യ ആയാൽ ഇവിടങ്ങളിൽ നിരവധി മരങ്ങളിൽ ഇവ കൂടണയുകയായിരുന്നു പതിവ്. എന്നാൽ ഇപ്പോൾ രാപകൽ ഭേദമില്ലാതെയാണ് ഇവയുടെ സഞ്ചാരം. വവ്വാലുകളുടെ വിസർജ്യംമൂലം വീടിന് പുറത്തേക്ക് ഇറങ്ങാൻപോലും കഴിയുന്നില്ല. കുടിവെള്ള സ്രോതസ്സുകൾ മിക്കതും മലിനമാകുകയാണ്. കിണറുകളിൽ വിസർജ്യം വീഴാതിരിക്കാൻ വീട്ടുകാർ ഇഴയടുപ്പമുള്ള വലയിട്ട് കിണർ മൂടിയിരിക്കുകയാണ്. പലവിധ പകർച്ചവ്യാധികൾ പലയിടത്തും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഇവയെ തുരത്താൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് മുമ്പ് പരാതി നൽകിയിരുന്നു. എന്നാൽ കാര്യമായ ഒരു നടപടിയുമുണ്ടായില്ല. ഇതേത്തുടർന്ന് ജനപ്രതിനിധികളെക്കൂടി കാണാൻ നാട്ടുകാർ തീരുമാനിച്ചു. പമ്പാതീരത്തുള്ള വലിയ മരച്ചില്ലകളിലാണ് ഇവയുടെ താവളം.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.