Saturday, April 19, 2025 8:06 am

മൃ​ഗ​ങ്ങ​ളി​ൽ ഉ​ഷ്ണ​രോ​ഗ ഭീ​ഷ​ണി ; ക​ട​ക്കാ​ട് പ്ര​ദേ​ശ​ത്ത്​ ര​ണ്ടു വീ​ട്ടി​ൽ വ​ള​ർ​ത്തു​നാ​യ്​​ക്ക​ളെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി

For full experience, Download our mobile application:
Get it on Google Play

പ​ന്ത​ളം : വേ​ന​ൽ ക​ടു​ത്ത​തോ​ടെ മൃ​ഗ​ങ്ങ​ളി​ൽ ഉ​ഷ്ണ​രോ​ഗ ഭീ​ഷ​ണി നി​ല​നി​ൽ​ക്കെ വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ ക​ട​ക്കാ​ട് പ്ര​ദേ​ശ​ത്ത്​ ര​ണ്ടു വീ​ട്ടി​ൽ വ​ള​ർ​ത്തു​നാ​യ്​​ക്ക​ളെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. മൃ​ഗ​ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​ന​യി​ൽ ചൂ​ട് ക​ടു​ത്ത​ത്​ മൂ​ല​മാ​ണ് നാ​യ്​​ക്ക​ൾ ഇ​ത്ത​ര​ത്തി​ൽ മ​ര​ണം സം​ഭ​വി​ക്കു​ന്ന​തെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. വേ​ന​ൽ ക​ടു​ത്ത്​ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ ഉ​ഷ്ണ​രോ​ഗ ഭീ​ഷ​ണി​യി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും ശ്ര​ദ്ധ വേ​ണം. ക​ന്നു​കാ​ലി​ക​ൾ, പോ​ത്ത്, പൂ​ച്ച, അ​ല​ങ്കാ​ര പ​ക്ഷി​ക​ൾ, നാ​യ്​​ക്ക​ൾ, അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​ഷ്ണ​രോ​ഗ ഭീ​ഷ​ണി​യി​ലാ​ണ്. നി​ർ​ജ​ലീ​ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ൾ വ്യാ​പ​ക​മാ​കു​ക​യാ​ണ്.

കോ​ഴി, താ​റാ​വ് എ​ന്നി​വ​യി​ൽ വൈ​റ​സ് രോ​ഗ​വും വ്യാ​പി​ക്കു​ന്നു​ണ്ട്. ക​ന്നു​കാ​ലി​ക​ളി​ലെ നി​ർ​ജ​ലീ​ക​ര​ണം പാ​ൽ ഉ​ൽ​പാ​ദ​ന​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​ക്കു​ന്നു. ചൂ​ട് കാ​ര​ണം പ​ക്ഷി​മൃ​ഗ​ങ്ങ​ൾ​ക്ക് വി​ശ​പ്പും പ്ര​തി​രോ​ധ​ശേ​ഷി​യും കു​റ​യും. വി​യ​ർ​പ്പി​ലൂ​ടെ​യും മൂ​ത്ര​ത്തി​ലൂ​ടെ​യും ശ​രീ​ര​ത്തി​ൽ​നി​ന്ന്​ ധാ​തു ല​വ​ണ​ങ്ങ​ൾ ന​ഷ്ട​മാ​കു​ന്ന​തി​നാ​ൽ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​കും. വ​ള​ർ​ത്തു​പ​ക്ഷി​ക​ളി​ലും പൂ​ച്ച​ക​ളി​ലും നാ​യ്ക്ക​ളി​ലും വ​ര​ണ്ട ച​ർ​മ​വും രോ​മം കൊ​ഴി​ച്ചി​ലും വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. പ​ക്ഷി​ക​ളു​ടെ കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക​ശ്ര​ദ്ധ വേ​ണം. മൃ​ഗ​ങ്ങ​ൾ ശ​രീ​ര താ​പ​നി​ല കു​റ​ക്കാ​ൻ ഒ​രു പ​രി​ധി വ​രെ സ്വ​യം മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​ക്ഷി​ക​ൾ​ക്ക് ഇ​തി​നു​ള്ള ക​ഴി​വി​ല്ല.
ശ​രീ​ര​താ​പ​ത്തെ​ക്കാ​ൾ ഒ​രു ഡി​ഗ്രി ഉ​യ​ർ​ന്നാ​ൽ പോ​ലും കു​ഴ​ഞ്ഞു​വീ​ഴാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഉ​ച്ച​സ​മ​യ​ത്ത് ക​ന്നു​കാ​ലി​ക​ളെ കു​ളി​പ്പി​ക്ക​രു​ത്. ശ​രീ​ര​താ​പം കു​റ​യു​ന്ന​തോ​ടെ ശ​രീ​ര​ത്തി​ന് കൂ​ടു​ത​ൽ ഊ​ർ​ജം ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​രും. ഇ​ത് ജീ​വ​ന് ആ​പ​ത്താ​ണ്. രാ​വി​ലെ​യും വൈ​കിട്ടും ഇ​വ​യെ കു​ളി​പ്പി​ക്കാം. വേ​ന​ൽ ചൂ​ട് ക​ന​ത്ത​തോ​ടെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ പ​ക്ഷി​ക​ൾ എ​ന്നി​വ​യു​ടെ പ​രി​ഗ​ണ​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്തേ​ണ്ട​തു​ണ്ടെ​ന്നും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടാ​ൽ ഉ​ട​ൻ മൃ​ഗാ​ശു​പ​ത്രി​ക​ളെ സ​മീ​പി​ക്ക​ണ​മെ​ന്നും മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ​മാ​ർ പ​റ​യു​ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബംഗളൂരുവിൽ തിരക്കേറിയ റോഡിന് നടുവിൽ കസേരയിട്ടിരുന്ന് ചായകുടി ; യുവാവ് അറസ്റ്റിൽ

0
ബംഗളൂരു: സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ കൈവിട്ട കളി കളിച്ച യുവാവ് അറസ്റ്റിൽ. തിരക്കേറിയ...

109 ചാക്ക് നിരോധിക പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

0
കൊല്ലം : കൊല്ലം നഗരത്തിൽ വൻ ലഹരി വേട്ട. വാഹനത്തിൽ കടത്തുകയായിരുന്ന...

അ​ശ്ര​ദ്ധ​മായി വാ​ഹ​ന​മോ​ടി​ച്ച ഒ​രാ​ൾ പി​ടി​യി​ൽ

0
മ​സ്ക​ത്ത് : ഇ​ബ്രി വി​ലാ​യ​ത്തി​ൽ അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​ന് ഒ​രു പൗ​ര​നെ അ​റ​സ്റ്റ്...

17 സംസ്ഥാനങ്ങളിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് : കൊല്ലം സ്വദേശി പൊന്നാനിയിൽ പിടിയിൽ

0
പൊന്നാനി: കേരളം അടക്കം 17 സംസ്ഥാനങ്ങളിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന...