Saturday, July 5, 2025 4:45 pm

അനധികൃത മണ്ണെടുപ്പിനെതിരെ നടപടിയെടുത്ത ഉദ്യോഗസ്ഥനെ വീട്ടില്‍ക്കയറി ഭീഷണിപ്പെടുത്തി ; നാല് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : അനധികൃത മണ്ണെടുപ്പിനെതിരെ നടപടിയെടുത്ത ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് വധഭീഷണി. കൊയിലാണ്ടി ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇ എം ബിജുവിനെയാണ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തിയ നാലുപേരെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസിലേല്‍പ്പിച്ചു. കോഴിക്കോട് നരക്കോട് എടപ്പങ്ങാട്ടു മീത്തലില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.

ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇ എം ബിജുവിന്റെ വീട്ടിലെ ഗേറ്റ് തകര്‍ത്ത് അകത്തു കയറിയായിരുന്നു വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. ബാലുശ്ശേരി എരമംഗലം സ്വദേശി പ്രകാശന്‍, കൊക്കല്ലൂര്‍ പെരിയപറമ്പത്ത് രജീഷ്, സജീഷ്, സുബിലേഷ് എന്നിവരാണ് അറസ്റ്റിലായത്. പോലീസെത്തുന്നത് കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. കഴിഞ്ഞയാഴ്ച കാഞ്ഞിക്കാവില്‍ അനധികൃത മണ്ണുഖനനം ഇ എം ബിജു തടഞ്ഞ് ജെസിബിയുള്‍പ്പെടെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിലുള്ള പ്രകോപനമാണ് ഭീഷണിക്ക് കാരണമെന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ പറഞ്ഞു.

വണ്ടിപിടിച്ചാല്‍ ആക്രമിക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തിയെന്നും ബിജു പറഞ്ഞു. പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകളുടെ നേതൃത്വത്തിലുളള സംഘമാണ് ഭീഷണിപ്പെടുത്തിയതത്. വടകര ആര്‍ഡിഒ സി ബിജുവിന്റെ നേതൃത്വത്തിലുളള സംഘം ഡെപ്യൂട്ടി തഹസില്‍ദാരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ നടപടികള്‍ കര്‍ശനമാക്കാന്‍ ആര്‍ഡിഒ പോലീസിന് നിര്‍ദേശം നല്‍കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട്ടേക്ക് അധിക സർവീസുമായി എയർ ഇന്ത്യ എക്സ് പ്രസ്സ്

0
മനാമ: പ്രവാസി മലയാളികൾക്ക് ആശ്വാസമേകി കോഴിക്കോട്ടേക്ക് അധിക സർവീസുമായി എയർ ഇന്ത്യ...

നീരവ് മോദിയുടെ സഹോദരൻ നിഹാൽ മോദി യുഎസിൽ അറസ്റ്റിൽ

0
ന്യൂയോർക്ക്: നീരവ് മോദിയുടെ സഹോദരൻ നിഹാൽ മോദി യുഎസിൽ അറസ്റ്റിൽ. ബെൽജിയൻ...

റാന്നി സർക്കിൾ സഹകരണ യൂണിയന്‍റെ നേതൃത്വത്തിൽ നടത്തിയ അന്തർദ്ദേശീയ സഹകരണ ദിനം ഉദ്ഘാടനം ചെയ്തു

0
റാന്നി : റാന്നി സർക്കിൾ സഹകരണ യൂണിയന്‍റെ നേതൃത്വത്തിൽ നടത്തിയ...

ദില്ലിയിൽ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ദില്ലി: ദില്ലിയിൽ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ദില്ലി...