Thursday, July 3, 2025 3:30 am

കെഎസ്ഇബിയുടെ കമ്പി കടത്തുന്നതിനിടെ മൂന്നുപേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ : കൊവിഡ് വ്യാപനം കുറക്കുന്നതിന്റെ ഭാഗമായുള്ള കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും മോഷ്ടാക്കള്‍ക്ക് വിശ്രമമില്ല. മോഷ്ടിച്ച സാധനങ്ങള്‍ ലോറിയില്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടത്താനുള്ള ശ്രമത്തിനിടെ മൂന്നുപേര്‍ മീനങ്ങാടി പോലീസിന്റെ പിടിയിലായി. മാനന്തവാടി കണിയാരം പുഴക്കരവീട്ടില്‍ സെയ്ഫുള്ള (21), നല്ലൂര്‍നാട് പാലമുക്ക് കാനായി വീട്ടില്‍ റാസിക് (19), എടവക കാരക്കുനി കീന വീട്ടില്‍ ജാബിര്‍ (24) എന്നിവരാണ് പിടിയിലായത്.

ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി മീനങ്ങാടി ടൗണില്‍ പരിശോധന നടത്തുന്നതിനിടെ എത്തിയ ലോറിയുള്ളവരെ ചോദ്യം ചെയ്തതോടെയാണ് മോഷണം പുറത്തായത്. രാവിലെ ആറരയോടെ പ്രതികളെത്തിയ വാഹനം പോലീസ് തടഞ്ഞു. നിയന്ത്രണങ്ങളുള്ളതിനാല്‍ വിശദമായി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ തൃപ്തികരമായ മറുപടിയല്ല പോലീസിന് ലഭിച്ചത്.

തുടര്‍ന്ന് ലോറിയടക്കം കസ്റ്റഡിയിലെടുത്ത് സംഘത്തെ ചോദ്യം ചെയ്യുകയായിരുന്നു. മോഷ്ടിച്ച വസ്തുക്കളാണ് വാഹനത്തിലുള്ളതെന്നും മൈസൂരുവില്‍ കൊണ്ടുപോയി വില്‍പ്പന നടത്താനായിരുന്നു പദ്ധതിയെന്നും പ്രതികള്‍ വെളിപ്പെടുത്തി. മൂവരും ചേര്‍ന്ന് പനമരത്ത് നിന്ന് ഞായറാഴ്ച രാത്രി കെ.എസ്.ഇ.ബിയുടെ 480 കിലോ അലുമിനിയം കമ്പിയും കരണിയില്‍ നിന്ന് ഒമ്പത് വാര്‍പ്പ് ഷീറ്റുകളും മോഷ്ടിക്കുകയായിരുന്നു. സെയ്ഫുള്ളയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറിയെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്.

എന്നാല്‍ വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ചെങ്കിലെ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്ന് പോലീസ് വ്യക്തമാക്കി. സെയ്ഫുള്ളയുടെ പേരില്‍ മാനന്തവാടി സ്റ്റേഷനിലും കേസുള്ളതായി പോലീസ് അറിയിച്ചു. എസ്.ഐ. പി.ബിജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എ.ഡി. മുരളീധരന്‍, പി.എ. സുരേഷ്‌കുമാര്‍, പി.എസ്. പ്രജുഷ എന്നിവരടങ്ങിയ സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ...

0
കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ്...

പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു

0
പത്തനംതിട്ട : പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍,...

ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ഡോക്ടര്‍മാരെ നിയമിക്കുന്നു

0
ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍...

മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു

0
ഹരിപ്പാട്: മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു....