Thursday, July 3, 2025 3:00 pm

ഫ്ലോറിഡയില്‍ റെയില്‍വേ ട്രാക്കിലേക്ക് വിമാനം ഇടിച്ചിറങ്ങി : മൂന്ന് പേർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

അമേരിക്ക: അമേരിക്കയില്‍ വിമാനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെ സൗത്ത് ഫ്ലോറിഡയിലാണ് അപകടം ഉണ്ടായത്. ഒരു പ്രധാന അന്തർസംസ്ഥാന പാതയ്ക്ക് സമീപം ചെറിയ വിമാനം തകർന്നുവീണാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കുണ്ട്. വിമാനം ഇടിച്ചിറങ്ങിയതിനെ തുടര്‍ന്ന് തീപിടിച്ചാണ് അപകടം ഉണ്ടായത്. വിമാനത്തില്‍ ഉണ്ടായിരുന്നവരാണ് അപകടത്തില്‍ മരിച്ചത്. അപകടം നടന്ന സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലുണ്ടായിരുന്നയാള്‍ക്കാണ് അപകടത്തില്‍ പരുക്ക് പറ്റിയത്. അപകടത്തെ തുടര്‍ന്ന് ബോക്ക റാറ്റൺ വിമാനത്താവളത്തിനടുത്തുള്ള നിരവധി റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു.

ബോക്ക റാറ്റൺ വിമാനത്താവളത്തിൽ നിന്ന് ടാലഹാസിയിലേക്ക് പോകുകയായിരുന്ന സെസ്‌ന 310 എന്ന ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് മൂന്ന് പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് എഫ്‌എ‌എ അറിയിച്ചു. അതേമസയം അപകടത്തെപ്പറ്റി എഫ്‌എ‌എയും നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എൻ‌ടി‌എസ്‌ബിയാമാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. എൻ‌ടി‌എസ്‌ബി ഉദ്യോഗസ്ഥർ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് സ്ഥലത്തെത്തി അവരുടെ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി തെളിവുകൾ ശേഖരിക്കുകയും ഫോട്ടോകൾ എടുക്കുകയും ചെയ്തിരുന്നു. കൂടുതൽ അന്വേഷണത്തിനായി വിമാന അവശിഷ്ടങ്ങൾ ജാക്‌സൺ‌ വില്ലയിലെ ഒരു രക്ഷാപ്രവർത്തന കേന്ദ്രത്തിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കനത്ത മഴയിൽ അജ്മീർ ദർഗ ശരീഫിന്റെ പരിസരത്തെ ഒരു കെട്ടിടത്തിന്റെ ഭാഗം തകർന്നു വീണു

0
ലഖ്നൗ: കനത്ത മഴയിൽ അജ്മീർ ദർഗ ശരീഫിന്റെ പരിസരത്തെ ഒരു കെട്ടിടത്തിന്റെ...

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി ; റാന്നി ബി.ആർ.സി ഇൻക്ലൂസീവ് മെറിറ്റ് അവാർഡ്...

0
റാന്നി : ഉൾച്ചേർന്ന വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി റാന്നി ബി.ആർ.സി...

കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവുമായി ചാണ്ടി...

പോർച്ചുഗീസ് ഫുട്‌ബോൾ താരം ഡിയോഗോ ജോട്ട കാറപകടത്തിൽ മരിച്ചു

0
സ്പെയിൻ : പോർച്ചുഗീസ് ഫുട്‌ബോൾ താരം ഡിയോഗോ ജോട്ട കാറപകടത്തിൽ മരിച്ചു....