Saturday, March 22, 2025 6:22 am

86 വയസുള്ള സ്ത്രീയില്‍ നിന്നും 20 കോടി രൂപ തട്ടിയെടുത്ത സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ: 86 വയസുള്ള സ്ത്രീയില്‍ നിന്നും 20 കോടി രൂപ തട്ടിയെടുത്ത സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍. മുംബൈയിലാണ് സംഭവം. ഡിജിറ്റല്‍ അറസ്റ്റിലൂടെയാണ് പ്രതികള്‍ പണം തട്ടിയതെന്ന് പോലീസ് പറഞ്ഞു. സിബിഐ ഓഫീസര്‍ ആണെന്ന് പറഞ്ഞ് തട്ടിപ്പ് സംഘത്തിലെ ഒരാള്‍ സ്ത്രീയെ ബന്ധപ്പെടുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഹൃത്തിക് ശേഖര്‍ താക്കൂര്‍ (25), റസീക്ക് അസന്‍(20), ഷയാന്‍ ജമീല്‍ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പ്രതികള്‍ രണ്ട് മാസത്തോളമാണ് ഇരയാക്കപ്പെട്ട സ്ത്രീയെ ഡിജിറ്റല്‍ അറസ്റ്റിന് വിധേയമാക്കിയത്. ഓരോ മൂന്ന് മണിക്കൂറിലും അവര്‍ സ്ത്രീയെ ഫോണില്‍ ബന്ധപ്പെടുന്നുണ്ടായിരുന്നു. ഈ മാസം ആദ്യമാണ് തട്ടിപ്പുമായി ബന്ധപ്പെട്ട പരാതി പോലീസിന് ലഭിക്കുന്നത്. പരാതിപ്രകാരം സിബിഐ ഓഫീസറാണെന്ന് പറഞ്ഞാണ് സ്ത്രീക്ക് ഫോണ്‍ കോള്‍ വരുന്നത്.

ആധാര്‍ നമ്പര്‍ ഉപയോഗിച്ച് കൊണ്ട് ഒരു ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ടെന്നും ആ അക്കൗണ്ട് ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നുണ്ട് എന്നും പ്രതികള്‍ സ്ത്രീയെ തെറ്റിദ്ധരിപ്പിച്ചു. കേസ് അന്വേഷിക്കുന്നത് സിബിഐ ആണെന്നും ഡിജിറ്റല്‍ അറസ്റ്റ് ചെയ്യുകയാണെന്നും പ്രതികള്‍ പറഞ്ഞു. വിവരങ്ങള്‍ പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ സ്ത്രീയില്‍ നിന്നും അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കിയത്. കേസില്‍ മക്കളെ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയും കോടതിയില്‍ ചിലവുകളുണ്ടെന്ന് പറഞ്ഞുമാണ് പ്രതികള്‍ ഇവരില്‍ നിന്നും 20.26 കോടി രൂപ തട്ടിയെടുത്തത്. അന്വേഷണം പൂര്‍ത്തിയായ ഉടന്‍ പണം തിരികെ ലഭിക്കും എന്നും ഇവര്‍ സ്ത്രീയോട് പറഞ്ഞു. സ്ത്രീയുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ വീട്ടുജോലിക്കാരി ഇവരുടെ മകളെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പ് വിവരം പുറത്തായത്. പണം അയച്ച ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മുന്‍നിര്‍ത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ അന്താരാഷ്ട്ര സൈബര്‍ തട്ടിപ്പ് സംഘത്തിന്‍റെ ഭാഗമാണോ എന്ന് സംശയിക്കുന്നതായി സൈബര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിളിച്ചയോഗം ഇന്ന്

0
ജനസംഖ്യ അടിസ്ഥാനത്തിലുള്ള ലോക്സഭാ മണ്ഡല പുനർനിർണയത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ...

ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ഇന്ന് നാൽപ്പത്തിയൊന്നാം ദിവസം

0
തിരുവന്തപുരം : ഓണറേറിയം വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ...

ഹരിയാനയിൽ ജനനായക് ജനതാപാർട്ടി നേതാവിനെ വെടിവെച്ചു കൊന്നു

0
ന്യൂഡൽഹി: ഹരിയാനയിൽ ജനനായക് ജനതാപാർട്ടി നേതാവിനെ വെടിവെച്ചു കൊന്നു. രവീന്ദർ മിന്നയാണ്...

കോട്ടയത്ത് കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് അപകടം

0
കോട്ടയം : കോട്ടയത്ത് കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് അപകടം. കോട്ടയം...