ഇടുക്കി : ഇടുക്കി അടിമാലിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. പ്രതികളിൽ രണ്ട് പേർ 18 വയസ് തികയാത്തവരാണ്. ഇവർ ഉൾപ്പെടെ ആകെ ആറ് പേരാണ് 15കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പെൺകുട്ടിയെ പ്രതികളെല്ലാം പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴിയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. ഇതെ തുടര്‍ന്ന് മാതാപിതാക്കള്‍ അടിമാലി പോലീസില്‍ പരാതി നല്‍കി. ഈ പരാതിയില്‍ നടത്തിയ അന്വേഷണമാണ് കുറ്റകൃത്യം പുറത്തുകൊണ്ടുവന്നത്. പെണ്‍കുട്ടിയെ കോതമംഗലത്തുനിന്നും കണ്ടെത്തിയ ശേഷം നടത്തിയ പരിശോധനയില്‍ നിരന്തര പീഡനത്തിനിരയായിട്ടുണ്ടെന്ന് വ്യക്തമായി.
ഇതിനുശേഷം നടത്തിയ കൗണ്‍സിലിംഗിലാണ് ആറ് പേർ പീഡിപ്പിച്ചിട്ടുണ്ടെന്ന വിവരം പറയുന്നത്. അടിമാലി ഒഴിവിത്തടം സ്വദേശി, പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര‍്‍, എറണാകുളം പൂയം കുട്ടിയില്‍ നിന്നുള്ള രണ്ടുപേര്‍, ഒരു മലപ്പുറം സ്വദേശി എന്നിവരുടെ വിവരങ്ങളാണ് പെണ്‍കുട്ടി പോലീസിനെ അറിയിച്ചിരിക്കുന്നത്. ഇതില്‍ അടിമാലി സ്വദേശി രഞ്ജിത്ത് ജോര്‍ജിനെയും പ്രായപൂര‍്ത്തിയാകാത്ത രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. രഞ്ജിത് ജോര്‍ജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. മറ്റു രണ്ട് പേരെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കും.