ഇടുക്കി : നെടുംങ്കണ്ടത്ത് വയോധികയെ പലചരക്ക് കടയ്ക്കുള്ളിലിട്ട് പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പഞ്ചായത്തംഗം ഉള്‍പ്പടെ മൂന്ന് പേരെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. നെടുങ്കണ്ടം പഞ്ചായത്ത് അംഗവും എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റുമായ അജീഷ് മുതുകുന്നേല്‍, പ്രകാശ്ഗ്രാം എട്ടുപടവില്‍ ബിജു, അമ്മന്‍ചേരില്‍ ആന്റണി എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
വധശ്രമം, ആയുധം ഉപയോഗിച്ച് അക്രമിച്ച് പരിക്കേല്‍പ്പിക്കല്‍, ഇന്ധനം ദേഹത്തൊഴിച്ച് തീകൊളുത്താന്‍ ശ്രമം, പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങി 11 വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.