കശ്മീർ : കശ്മീരിലെ ഷോപ്പിയാനിൽ സൈനികരുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. ഇവരുടെ കൈവശമുണ്ടായിരുന്ന നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും സൈന്യം പിടിച്ചെടുത്തു. തിങ്കളാഴ്ച രാത്രി തുടങ്ങിയ ഏറ്റുമുട്ടൽ ചൊവ്വാഴ്ച പുലർച്ചെ വരെ നീണ്ടു. മറ്റുചില മേഖലകളിൽ ഭീകരർക്കായി സൈന്യത്തിന്റെ തെരച്ചിൽ തുടരുകയാണ്.
കൊല്ലപ്പെട്ട ഭീകരർ ലഷ്കർ ഇ തയ്ബ, റെസിസ്റ്റന്റ് ഫ്രണ്ട് സംഘടനയിലെ അംഗമാണെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ പൂഞ്ച് മേഖലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മലയാളിയായ കൊട്ടാരക്കര സ്വദേശി വൈശാഖ് ഉൾപ്പടെ അഞ്ച് സൈനികർ വീരമൃത്യുവരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കശ്മീരിലെ വിവിധ ഇടങ്ങളിൽ ഭീകരർക്കായുള്ള തെരച്ചിൽ സൈന്യം ശക്തമാക്കിയത്.