Sunday, April 27, 2025 2:15 pm

തൃക്കാക്കര നഗരസഭ ഓണസമ്മാന വിവാദം ; ചെയര്‍പേഴ്സണെതിരെ കേസെടുക്കാന്‍ വിജിലന്‍സ്

For full experience, Download our mobile application:
Get it on Google Play

എറണാകുളം : തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തിൽ ചെയര്‍പേഴ്സൻ അജിതാ തങ്കപ്പനെതിരെ കേസെടുക്കാന്‍ വിജിലന്‍സ്. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് ഡയറക്ട്രേറ്റിന്റെ അനുമതി തേടി.

വിജിലന്‍സ് ഡയറക്ട്രേറ്റിന്റെ അനുമതി കിട്ടുന്ന മുറയ്ക്ക് എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് തീരുമാനം. കേസുമായി ബന്ധപ്പെട്ട് വിജിലൻസ് ഇതുവരെ നടത്തിയ അന്വേഷണം ക്വിക്ക് വേരിഫിക്കേഷൻ റിപ്പോർട്ടായി സമർപ്പിച്ചിട്ടുണ്ട്. ആരോപണത്തിൽ കഴമ്പുണ്ടെന്നും തുടരന്വേഷണം വേണമെന്നും ക്യു.വി റിപ്പോര്‍ട്ടിൽ പറയുന്നു. ചെയര്‍പേഴ്സണെതിരായ കൃത്യമായ തെളിവുകള്‍ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.

അന്വേഷണത്തിനായി വിജിലൻലസ് സംഘം കഴിഞ്ഞദിവസം നഗരസഭ ഓഫിസിലെത്തിയിരുന്നു. ചെയർപേഴ്സന്‍റെ മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ശ്രമിച്ചെങ്കിലും മുറി പൂട്ടി ചെയർപേഴ്സൻ അജിത തങ്കപ്പൻ പുറത്ത് പോയി. വിജിലൻസ് സംഘം പുലർച്ചെ 3 വരെ നഗരസഭയിൽ തുടർന്നെങ്കിലും അധ്യക്ഷ മുറി തുറന്ന് നൽകാൻ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിജിലൻസ് നഗരസഭ സെക്രട്ടറിയ്ക്ക് നോട്ടിസ് നൽകിയത്. പണക്കിഴി വിവാദത്തിലെ നിർണ്ണായക തെളിവുകളുള്ള മുറിയിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്നായിരുന്നു നിർദേശം. ഇതേ തുടർന്ന് ചെയര്‍പേഴ്സന്റെ ഓഫിസ് സീൽ ചെയ്‌തിരുന്നു. വിജിലൻസ് ആവശ്യപ്രകാരം നഗരസഭ സെക്രട്ടറിയുടേതാണ് നടപടി. ചെയർപേഴ്സന്റെ മുറിയിൽ സൂക്ഷിച്ച സിസിടിവി ദൃശ്യം സംരക്ഷിക്കുന്നതിനാണ് നടപടി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വിദ്വേഷ പോസ്റ്റ് : ബിജെപി പ്രവർത്തകയ്‌ക്കെതിരെ കേസ്

0
എറണാകുളം: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിദ്വേഷ പോസ്റ്റ് പങ്കുവെച്ച ബിജെപി പ്രവർത്തകയ്‌ക്ക്...

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ ട്രംപ് നീല കോട്ടണിഞ്ഞ് വന്നത് വിവാദത്തിൽ

0
വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ സംസ്‌കാരച്ചടങ്ങിലെ വസ്ത്രധാരണത്തിന് വിമർശനം ഏറ്റുവാങ്ങി അമേരിക്കൻ...

കോഴിക്കോട്ടെ ആൾക്കൂട്ടക്കൊലയിലേക്ക് നയിച്ചത് കോളേജ് വിദ്യാർഥികൾ തമ്മിലുള്ള തർക്കമെന്ന് പോലീസ്

0
കോഴിക്കോട്: മായനാട് പാലക്കാട്ടുവയലിൽ ആൾക്കൂട്ട മർദത്തില്‍ ഇരുപതുകാരൻ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായത്...

കാലടി സർവകലാശാലയിൽ മോദിയെ വിമര്‍ശിച്ച് ഫ്ലക്സ് ബോർഡ് വെച്ചതിൽ റിപ്പോർട്ട് തേടി കേന്ദ്ര ഇന്‍റലിജന്‍സ്

0
കൊച്ചി: കാലടി സർവകലാശാലയുടെ പുറത്ത് പ്രധാനമന്ത്രിയെ വിമർശിച്ചുള്ള ഫ്ലക്സിൽ കേന്ദ്ര ഇന്‍റലിജന്‍സ്...