Thursday, July 3, 2025 3:54 pm

തൃക്കാക്കര നഗരസഭയിലെ കയ്യാങ്കളി ; 18 കൗൺസിലർമാർക്കെതിരെ പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കര നഗരസഭയിലെ കയ്യാങ്കളിയിൽ 18 കൗൺസിലർമാർക്കെതിരെ പോലീസ് കേസെടുത്തു. നഗരസഭ അധ്യക്ഷയെ തടഞ്ഞു വെച്ചതിനും അതിക്രമത്തിനുമെതിരെയാണ്  16 ഇടത് കൗൺസിലർമാർക്കെതിരെ കേസ്. എൽഡിഎഫ് കൗൺസിലർമാരെ മർദിച്ചു എന്ന പരാതിയിൽ രണ്ട് യുഡിഫ് കൗൺസിലർമാർക്കെതിരെയും കേസെടുത്തു.

സീല്‍ ചെയ്ത ഓഫീസ് ക്യാബിനിൽ നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ കയറിതിന് പിന്നാലെയാണ് ഇന്നലെ പ്രതിഷേധമുണ്ടായത്. വിജിലൻസ് നിർദ്ദേശത്തെ തുടർന്ന് പൂട്ടി മുദ്രവെച്ച ക്യാബിൻ സ്വന്തം താക്കോൽ ഉപയോഗിച്ച് തുറന്ന് കയറിയ അജിത ഫയലുകൾ പരിശോധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ക്യാബിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു.

അതേസമയം അധ്യക്ഷയുടെ ചേംബറിന് മുന്നിൽ രണ്ടാം ദിവസവും ഇടത് കൗൺസിലർമാർ സമരം തുടങ്ങി. ഒരു കാരണവശാലും അധ്യക്ഷയെ ചേംബറിനുള്ളിൽ കയറ്റില്ലെന്നാണ് ഇവരുടെ നിലപാട്. അധ്യക്ഷ അജിത തങ്കപ്പൻ ഓഫീസിൽ എത്തിയിട്ടില്ല. ഇന്നലത്തെ അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ച് യുഡിഎഫിന്റെ യുവജന സംഘടനകളും ഡിവൈഎഫ്ഐയും നഗരസഭയിലക്ക് മാർച്ച് നടത്തി.

ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് പണം നൽകിയ ചെയർപേഴ്സന്റെ നടപടി വലിയ വിവാദമായിരുന്നു. ഓണപ്പുടവയോടൊപ്പം കൗൺസിലർമാർക്ക് കവറിൽ 10,000 രൂപയാണ് ചെയർപേഴ്സൻ അജിത തങ്കപ്പൻ സമ്മാനിച്ചത്. കൗൺസിലർമാരിൽ ചിലർ കവർ ചെയർപേഴ്സന് തന്നെ തിരിച്ച് നൽകി വിജിലൻസിൽ പരാതി നൽകി. ഇതോടെയാണ് സംഭവം പുറത്തായത്.

പണക്കിഴി വിവാദത്തിൽ അന്വേഷണത്തിനായി വിജിലൻലസ് സംഘം നഗരസഭ ഓഫീസിലെത്തി ചെയർപേഴ്സന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ശ്രമിച്ചെങ്കിലും മുറി പൂട്ടി ചെയർപേഴ്സൻ അജിത തങ്കപ്പൻ പുറത്ത് പോയി. വിജിലൻസ് സംഘം അന്ന് പുലർച്ചെ 3 വരെ നഗരസഭയിൽ തുടർന്നെങ്കിലും അധ്യക്ഷ മുറി തുറന്ന് നൽകാൻ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് വിജിലൻസ് നഗരസഭ സെക്രട്ടറിയ്ക്ക് നോട്ടീസ് നൽകി അധ്യക്ഷയുടെ ഓഫീസ് മുറി സീൽ ചെയ്യിച്ചത്. പണക്കിഴി വിവാദത്തിലെ നിർണ്ണായക തെളിവുകളുള്ള മുറിയിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്നായിരുന്നു നിർദ്ദേശം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം

0
തിരുവനന്തപുരം: കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. മഹാരാഷ്ട തീരം...

ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി വ്യാപകമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

0
ആലപ്പുഴ: ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ രണ്ട്...

മഞ്ഞതോട്ടിലെ കുഞ്ഞുങ്ങൾക്ക് തുടർ പഠനത്തിന് വഴിയൊരുക്കി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ

0
റാന്നി : മഞ്ഞതോട്ടിലെ കുഞ്ഞുങ്ങൾക്ക് തുടർ പഠനത്തിന് വഴിയൊരുക്കി ...

കേരളത്തിലെ ആരോഗ്യ മേഖലയെ സര്‍ക്കാര്‍ തകര്‍ക്കുന്നു : എസ്ഡിപിഐ

0
കോട്ടയം : കേരളത്തിലെ ആരോഗ്യ മേഖലയെ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന്...