അഗര്‍ത്തല : ബന്ധുക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് സ്വയം നിരീക്ഷണത്തില്‍ പോയി. സ്വന്തം വീട്ടിലാണ് ദേബ് ക്വാറന്റീനില്‍ കഴിയുന്നത്. കുടുംബത്തിലെ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍. ബന്ധുക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച വിവരവും താന്‍ നിരീക്ഷണത്തില്‍ പോകുന്ന കാര്യവും ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി അറിയിച്ചത്. കോവിഡ് പരിശോധനയ്ക്ക് വിധേയനായിട്ടുണ്ടെന്നും ഫലം കാത്തിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ബന്ധുക്കള്‍ക്ക് കോവിഡ് : ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് സ്വയം നിരീക്ഷണത്തില്‍
RECENT NEWS
Advertisment