ത്രിപുര : ത്രിപുരയില്‍ കനത്ത കൊടുങ്കാറ്റും ആലിപ്പഴ വര്‍ഷവും. മൂന്ന് ജില്ലകളിലെ 4,200 ഓളം ആളുകള്‍ക്ക് വീട് നഷ്ടമായി. 5,500 ല്‍ അധികം വീടുകള്‍ മുഴുവനായോ ഭാഗികമായോ നശിച്ചു. ത്രിപുര മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താകുറിപ്പിലൂടെയാണ് കണക്ക് പുറത്തുവിട്ടത്. സെപഹജല, ത്രിപുര, ഖൊവായ് എന്നീ ജില്ലകളിലാണ് ചൊവ്വാഴ്ച കനത്ത ആലിപ്പഴ വര്‍ഷമുണ്ടായത്. സെപഹജലയില്‍ കൂടുതല്‍ നാശനഷ്ടം ഉണ്ടായി. ഇവിടെ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 1,170 ത്തോളം കുടുംബങ്ങളാണ് 12 ഓളം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് സ്ഥലത്ത് സന്ദര്‍ശനം നടത്തി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 5000 രൂപ വീതം ഒരോ കുടുംബത്തിനും നല്‍കി. കൂടുതല്‍ സഹായം ദുരന്തത്തിന്റെ നാശനഷ്ടക്കണക്കുകള്‍ വിശദമായി പരിശോധിച്ചതിന് ശേഷം നല്‍കും. കൊറോണക്ക് എതിരെയുള്ള പോരാട്ടത്തിലാണ് സര്‍ക്കാര്‍. എന്നാല്‍ ദുരന്തത്തില്‍ പെട്ടവര്‍ക്കും എല്ലാ സഹായവും നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആലിപ്പഴ വര്‍ഷത്തിന്റെയും കൊടുങ്കാറ്റിന്റെയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.