Thursday, May 8, 2025 1:42 pm

തൃശ്ശൂരിൽ ക്രിസ്ത്യൻ പള്ളിക്ക് പിന്നാലെ ഹിന്ദു ഐക്യവേദി ഉണ്ട് , കോൺ​ഗ്രസ് ഇതിനെ പ്രതിരോധിക്കും : വി ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഗ്യാൻവ്യാപി വിഷയവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബാബരി മസ്ജിദ് കൊണ്ട് അവസാനിക്കും എന്നാണ് കരുതിയത്. എന്നാലിത് വർഗീയ ധ്രുവീകരണം നടത്തി വോട്ട് ഉണ്ടാക്കാനുള്ള ഹീനമായ ശ്രമമാണ്. ഇപ്പോൾ അത് കേരളത്തിലും തുടങ്ങി. തൃശ്ശൂരിൽ ക്രിസ്ത്യൻ പള്ളിക്ക് പിന്നാലെ ഹിന്ദു ഐക്യവേദി ഉണ്ട്. കോൺ​ഗ്രസ് ഇതിനെ പ്രതിരോധിക്കുമെന്നും വിഡി സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പ് ഏതു സമയത്തു തീരുമാനിച്ചാലും അപ്പോൾ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കഴിയും. ലീഗ് ഉൾപ്പെടെ പല കക്ഷികളും പല ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. അതൊക്കെ പരിഗണിക്കുമെന്നും വിഡി സതീശൻ പറഞ്ഞു. കെപിസിസി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ് ചുമതല നിർവഹിക്കാൻ മത്സര രംഗത്ത് നിന്നും മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. നവകേരള സദസ്സിന്റെ കാര്യത്തിൽ വ്യാപകമായി പിരിച്ചു. ഇതിനു കണക്കില്ല. മുഖ്യമന്ത്രിയുടെ അടുത്ത പരിപാടിക്കും പിരിവ് നടത്തുകയാണ്.

ഉദ്യോഗസ്ഥരെ വെച്ച് കള്ള പിരിവ് നടത്തുകയാണ്. ഉദ്യോഗസ്ഥരെ പിരിവിനായി കയറൂരി വിട്ടു ജനങ്ങളെ പീഡിപ്പിക്കുകയാണ്. മുല്ലപ്പള്ളിക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് പരിഹരിക്കും. അദ്ദേഹത്തിന്റെ വീട്ടിൽ പോയി സംസാരിക്കാനും തയ്യാറാണ്. അദ്ദേഹം പാർട്ടിയുടെ പ്രധാനപെട്ട നേതാവാണെന്നും സതീശൻ പറഞ്ഞു. യുഡിഎഫ് സീറ്റ് വിഭജനത്തിൽ ലീഗുമായി ഉള്ള ചർച്ചകൾ മാത്രമാണ് ബാക്കിയുള്ളത്. ലീഗ് നേതാക്കൾ ഡൽഹിയിലാണ്. അവർ തിരിച്ചെത്തിയാൽ ചർച്ചകൾ പൂർത്തിയാക്കും. ലീഗും കോൺ​ഗ്രസും തമ്മിൽ പ്രശ്നങ്ങളില്ല. ലീഗിന്റെ മൂന്നാം സീറ്റ് വിഷയം, സ്വാഭാവികമായുള്ള ആവശ്യമാണ്. സാഹചര്യം നോക്കി ഇക്കാര്യം തീരുമാനിക്കും. മുന്നണി ആകുമ്പോൾ ചർച്ചകൾ സ്വാഭാവികമാണ്. ഇല്ലാത്ത പ്രശ്നം നിങ്ങൾ കുത്തിപൊക്കി ഉണ്ടാക്കരുതെന്നും സതീശൻ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിനിമകളുടെ വ്യാജപതിപ്പുകള്‍ പുറത്തിറങ്ങുന്നതില്‍ സര്‍ക്കാരിന് പരാതി നല്‍കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

0
കൊച്ചി: തുടര്‍ച്ചയായി സിനിമകളുടെ വ്യാജപതിപ്പുകള്‍ പുറത്തിറങ്ങുന്നതില്‍ സര്‍ക്കാരിന് പരാതി നല്‍കി പ്രൊഡ്യൂസേഴ്‌സ്...

കുവൈത്തിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്നു

0
കുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശിവൽക്കരണം ശക്തമാക്കുന്നതിൻറെ ഭാഗമായി നിർണായക നീക്കത്തിനൊരുങ്ങി കുവൈത്ത്....

ഒമ്പത് നഗരങ്ങളിൽ ഇന്ത്യ ഡ്രോണ്‍ ഉപേയാഗിച്ച് ആക്രമണം നടത്തിയെന്ന് പാകിസ്ഥാൻ ; ആരോപണങ്ങള്‍ തള്ളി...

0
കറാച്ചി : കറാച്ചിയിലും ലാഹോറിലുമടക്കം പാകിസ്ഥാനിലെ ഒമ്പത് നഗരങ്ങളിൽ ഇന്ത്യ ഡ്രോണ്‍...

​മ​ഹാ​ക​വി വെ​ണ്ണി​ക്കു​ളം ഗോ​പാ​ല​ക്കു​റു​പ്പ് സ്മാ​ര​ക പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം നാ​ളെ ന​ട​ക്കും

0
വെ​ണ്ണി​ക്കു​ളം : പ്ര​വാ​സി സം​സ്കൃ​തി അ​സോ​സി​യേ​ഷ​ന്‍റെ 2024 ലെ ​മ​ഹാ​ക​വി...