തൃശ്ശൂർ: തൃശ്ശൂർ പോലീസിന്റെ ബൈക്ക് പട്രോളിംഗ് സംഘം സിറ്റി ടസ്കേഴ്സ് പ്രവർത്തനം തുടങ്ങി. ക്രമസമാധാന പാലനത്തിനും സുഗമമായ വാഹന ഗതാഗത ക്രമീകരണം ഉറപ്പുവരുന്നതിനും തുടങ്ങിയ പദ്ധതി സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ ഫ്ലാഗ് ഓഫ് ചെയ്തു. സിനിമകളിൽ കണ്ടുപരിചിതമായ സ്റ്റൈലൻ ബൈക്കുകളിൽ ബീക്കണ്‍ ലൈറ്റുമിട്ട് പോലീസുകാർ ഇനി തൃശ്ശൂർ നഗരത്തിലൂടെ രാപ്പകൽ റോന്തുചുറ്റും. പ്രത്യേകം തയ്യാറാക്കിയ 10 ബൈക്കുകളാണ് ടസ്കേഴ്സ് പദ്ധതിയിലുള്ളത്. പരിശീലനം കിട്ടിയ പോലീസുകാർ റിഫ്ലക്ടീവ് ജാക്കറ്റുകൾ ധരിച്ചാകും പട്രോളിംഗ് നടത്തുക.
വയർലെസ് സെറ്റുകൾ, അലാം, പ്രഥമശുശ്രൂഷ കിറ്റുകൾ, ട്രാഫിക് ലൈറ്റുകൾ, ടോർച്ച് ലൈറ്റ് തുടങ്ങിയവയെല്ലാം ബൈക്കിലുണ്ട്. ട്രാഫിക് ക്രമീകരണങ്ങൾ നിയന്ത്രിക്കുക, ക്രമസമാധാനം സംരക്ഷിക്കുക, അപകട സ്ഥലത്ത് വേഗത്തിൽ എത്തുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് സിറ്റി ടസ്കേഴ്സ് പദ്ധതി ആരംഭിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുളള അതിക്രമങ്ങൾ തടയാനുള്ള ശ്രമവും പദ്ധതിയുടെ ഭാഗമാണ്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ചാണ് വാഹനങ്ങൾ രൂപമാറ്റം വരുത്തിയത്. പുനർനിർമ്മിച്ചെടുത്ത ബൈക്കുകൾ എല്ലാം ഉപയോഗിച്ച് പഴകിയവയാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033