Tuesday, April 22, 2025 4:57 am

സേഫ് ആന്റ് സ്ട്രോങ്ങ്‌ നിധി ലിമിറ്റഡ് തട്ടിപ്പ് ; നാട്ടുകാരുടെ പണം കയ്യില്‍ വന്നപ്പോള്‍ കൈപ്പുള്ളി പ്രവീണ്‍…. ഡോ. പ്രവീണ്‍ റാണയായി മാറി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം റദ്ദാക്കിയിട്ടും ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ട് പ്രവര്‍ത്തിച്ച കേരളത്തിലെ ഒരു നിധി കമ്പിനികൂടി പൂട്ടി. ഇതോടെ ഇവിടെ പണം നിക്ഷേപിച്ചവര്‍ പെരുവഴിയിലായി. തൃശ്ശൂര്‍ ജില്ലയിലെ വേലത്തൂര്‍ വില്ലേജില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സേഫ് ആന്റ് സ്ട്രോങ്ങ്‌ നിധി ലിമിറ്റഡ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനമാണ്‌ (U65990KL2019PLC056170) പൂട്ടി ഉടമ ഒളിവില്‍ പോയത്. ഇതോടെ ലിസ്റ്റില്‍ ഉണ്ടായിരുന്ന മൂന്നു നിധി കമ്പിനികളാണ് പൂട്ടിയത്. കോന്നി വകയാര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മേരി റാണി പോപ്പുലര്‍ നിധി ലിമിറ്റഡ് (U65999KL2016PLC045880), പത്തനംതിട്ട കുറിയന്നൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പി.ആര്‍.ഡി മിനി നിധി ലിമിറ്റഡ് (U65910KL2016PLC040473) എന്നിവയാണ് പൂട്ടിക്കെട്ടി നിക്ഷേപകരെ വഞ്ചിച്ച സ്ഥാപനങ്ങള്‍. ലിസ്റ്റില്‍ ഇല്ലാത്ത ചില നിധി കമ്പിനികളും പൂട്ടിയിട്ടുണ്ട്. കോടിക്കണക്കിനു രൂപയുടെ നിക്ഷേപ തട്ടിപ്പാണ് നടന്നത്. മിക്ക നിധി കമ്പിനികളും പൂട്ടിക്കെട്ടാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണെന്നും സൂചനയുണ്ട്. കേരളത്തിലെ നിക്ഷേപകര്‍ അഭിമുഖീകരിക്കുവാന്‍ പോകുന്നത് വന്‍ സാമ്പത്തിക ദുരന്തമായിരിക്കും.

2021 സെപ്റ്റംബര്‍ 30 നാണ് ഇന്ത്യയൊട്ടാകെയുള്ള 404 നിധി കമ്പിനികളുടെ അംഗീകാരം പിന്‍വലിച്ചതായി കേന്ദ്ര സര്‍ക്കാര്‍ പബ്ലിക് നോട്ടീസ് പുറത്തിറക്കിയത്. ഇതില്‍ 206 നിധി കമ്പിനികളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നവയായിരുന്നു. ഇവര്‍ അംഗങ്ങളില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കുകയോ  പുതിയ അംഗങ്ങളെ ചേര്‍ക്കുകയോ ചെയ്യാന്‍ പാടില്ലെന്നും “നിധി” നിര്‍വ്വചനത്തില്‍ പറയുന്ന പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്താന്‍ പാടില്ലെന്നും “നിധി” അംഗീകാരം റദ്ദുചെയ്തുകൊണ്ടുള്ള കുറിപ്പില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അംഗീകാരം നഷ്ടപ്പെട്ട ചില കമ്പിനികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി താല്‍ക്കാലിക നിരോധന ഉത്തരവ് സമ്പാദിച്ചിട്ടുണ്ട്. നിയമത്തിന്റെ നൂലാമാലകളില്‍ കടിച്ചുതൂങ്ങിയുള്ള ഇവരുടെ പ്രവര്‍ത്തനം എത്രനാള്‍ മുമ്പോട്ട്‌ പോകുമെന്നത് നിക്ഷേപകര്‍ ആശങ്കയോടെയാണ് കാണുന്നത്.

കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പട്ടിക ഓണ്‍ ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ആണ് പുറത്തുവിട്ടത്. മുന്‍നിര മാധ്യമങ്ങളും സംസ്ഥാന സര്‍ക്കാരും ഈ പട്ടിക ജനങ്ങളില്‍ നിന്ന് മറച്ചുവെച്ചു. കഴിഞ്ഞ നവംബര്‍ 27 ന് ഈ പട്ടിക പത്തനംതിട്ട മീഡിയ വീണ്ടും പ്രസിദ്ധീകരിച്ചിരുന്നു. പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും നിക്ഷേപകരുടെ പണം നഷ്ടപ്പെടാതിരിക്കുന്നതിനും വേണ്ടിയായിരുന്നു ഇത്. എന്നാല്‍ സ്വകാര്യ ധനകാര്യസ്ഥാപനങ്ങളുടെ പ്രലോഭനങ്ങളിലും വമ്പന്‍ പരസ്യങ്ങളിലും പലരും വീണ്ടും വീണു. മുന്നറിയിപ്പുകള്‍ തുടര്‍ച്ചയായി അവഗണിച്ചുകൊണ്ടിരിക്കുകയാണ് നിക്ഷേപകര്‍. അതിന്റെ പരിണിത ഫലവും ഇപ്പോള്‍ നിക്ഷേപകര്‍ അനുഭവിക്കുകയാണ്.

പട്ടികയില്‍ ഉണ്ടായിരുന്ന തൃശ്ശൂര്‍ ജില്ലയിലെ വേലത്തൂര്‍ വില്ലേജില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സേഫ് ആന്റ് സ്ട്രോങ്ങ്‌ നിധി ലിമിറ്റഡ് (U65990KL2019PLC056170) ആണ് പൂട്ടി ഉടമ ഒളിവില്‍ പോയത്. 03-01-2019 ല്‍ എറണാകുളം ആര്‍.ഓ.സിയില്‍ രജിസ്റ്റര്‍ ചെയ്തതാണ് ഈ കമ്പിനി. Kaippully Praveen,  Raghunath Puthiyedath Menon എന്നിവരാണ് കമ്പിനിയുടെ ഇപ്പോഴത്തെ ഡയറക്ടര്‍മാരായി രേഖപ്പെടുത്തിയിട്ടുള്ളത്. കൈപ്പുള്ളി പ്രവീണ്‍ ആണ് ഇപ്പോള്‍ ഡോ. പ്രവീണ്‍ റാണയായി അറിയപ്പെടുന്നത്. യുട്യുബില്‍ ഇയാളുടെ ബിസിനസ് പ്രമോഷനുവേണ്ടി ഇറക്കിയ നിരവധി വീഡിയോകളും കാണാം. തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീൺ റാണയെ ഇന്നലെ കോയമ്പത്തൂരിൽ നിന്ന് പോലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. അന്വേഷണം ശക്തമാക്കിയതിന് പിന്നാലെ ജനുവരി ആറിന് ഇയാൾ സംസ്ഥാനത്ത് നിന്നും മുങ്ങിയിരുന്നു. ഇതോടെ റാണയ്ക്കായി അന്വേഷണം ശക്തമാക്കിയിരുന്നു.

‘സേഫ് ആന്റ് സ്‌ട്രോങ്ങ് നിധി’ എന്ന സാമ്പത്തിക സ്ഥാപനം നടത്തിയ പ്രവീണ്‍ റാണ നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. തൃശൂര്‍, പാലക്കാട് ജില്ലകളിലായി ഇരുപതിലധികം ബ്രാഞ്ചുകളാണ് കമ്പനിക്കുള്ളത്. നൂറിലേറെ ജീവനക്കാരാണ് അവിടെ പ്രവര്‍ത്തിക്കുന്നത്. ‘സേഫ് ആന്റ് സ്‌ട്രോങ്ങ് കമ്പിനിയുടെ വിവിധ ബിസിനസുകളില്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് വൻ തുകയുടെ നിക്ഷേപങ്ങളും വാങ്ങിക്കൂട്ടിയിരുന്നു. ഫ്രാഞ്ചൈസിയില്‍ ചേര്‍ന്നാല്‍ നാല്‍പ്പത്തിയെട്ടു ശതമാനം പലിശയും കാലാവധി കഴിയുമ്പോള്‍ മുതലും തിരികെ ലഭിക്കുമെന്ന വാഗ്‌ദാനമാണ് ഇയാള്‍ നിക്ഷേപകര്‍ക്ക് നല്‍കിയിരുന്നത്. ഇയാള്‍ക്കെതിരെ ഇരുപതിലേറെ കേസുകളാണ് വിവിധ സ്‌റ്റേഷനുകളിലായി രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. ഒരു ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെ പലരില്‍ നിന്നായി തട്ടിയെടുത്തെന്നാണ് പരാതി.

മധ്യതിരുവിതാംകൂറിലെ ചില സ്ഥാപനങ്ങള്‍ ഏതുസമയവും പൂട്ടാന്‍ ഒരുങ്ങുകയാണ്. നിധി കമ്പിനിയില്‍ തങ്ങള്‍ക്കുള്ള അവകാശം മറ്റു ചിലരിലേക്ക് രഹസ്യമായി മാറ്റിക്കൊണ്ടാണ് ഇവര്‍ ഇത് കയ്യൊഴിയാന്‍ ശ്രമിക്കുന്നത്. ഇവര്‍ക്ക് മറ്റ് സ്ഥാപനങ്ങള്‍ ഉള്ളതിനാല്‍ തങ്ങളുടെ ഉടമസ്ഥതയില്‍ ഇരിക്കുന്ന നിധി കമ്പിനി പൊട്ടിയാല്‍ നാണക്കേടും ബുദ്ധിമുട്ടും ഉണ്ടാകും. ഇത് മറ്റുള്ള ബിസിനസ്സിനെയും ബാധിക്കുമെന്നതിനാല്‍ വളരെ കരുതലോടെയാണ് നീക്കം. നിക്ഷേപം നല്‍കിയത് പേരും പ്രശസ്തിയുമുള്ള സ്ഥാപനത്തിന്റെ പേരില്‍ ആണെങ്കിലും ഉടമ മാറിക്കഴിഞ്ഞാല്‍ തിരിച്ചടി നേരിടുന്നത് നിക്ഷേപകര്‍ക്കാണ്. രജിസ്റ്റര്‍ ചെയ്ത പേര് അതുപോലെതന്നെ ബോര്‍ഡില്‍ കാണുമെന്നതിനാല്‍ നിക്ഷേപകര്‍ ഈ കൂടുമാറ്റം ഒരിക്കലും അറിയുകയുമില്ല. ധനകാര്യ സ്ഥാപനങ്ങള്‍ പൊട്ടിക്കുന്നതാണ് ഇപ്പോഴത്തെ ഒരു ട്രെന്‍ഡ്, ഇത് നിക്ഷേപകര്‍ മനസ്സിലാക്കിയാല്‍ പിന്നീട് ദുഖിക്കേണ്ടി വരില്ല.

കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പട്ടികയിലെ പല സ്ഥാപനങ്ങളും നിലവില്‍ വന്‍ പ്രതിസന്ധിയിലാണ്. നിയമവിരുദ്ധമായ നടപടിക്രമങ്ങളും അനധികൃത സാമ്പത്തിക ഇടപാടുകളുമാണ് ഇതിനു കാരണം. ആഡംബരം കാട്ടി നിക്ഷേപകരെ ഇവര്‍ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. നിധി കമ്പിനികളിലെ നിക്ഷേപത്തിന് സര്‍ക്കാരുകളോ റിസര്‍വ് ബാങ്കോ യാതൊരു ഗ്യാരണ്ടിയും നല്‍കുന്നില്ല. ഇന്ന് കാണുന്ന സ്ഥാപനം നാളെ പൂട്ടിയാല്‍ നിക്ഷേപകന് ഒരു ചില്ലിക്കാശുപോലും തിരികെ ലഭിക്കില്ല. വിയര്‍പ്പൊഴുക്കി സമ്പാദിച്ച പണം സ്വകാര്യ മുതലാളിമാര്‍ക്ക് ആഡംബരത്തിനും ധൂര്‍ത്തിനും നല്‍കി പട്ടിണി കിടക്കുകയോ ആത്മഹത്യ ചെയ്യേണ്ടിവരുകയോ ചെയ്യുന്നത് ഒഴിവാക്കാം – ഇപ്പോള്‍ ഉചിതമായ തീരുമാനം കൈക്കൊണ്ടാല്‍.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാർപാപ്പയുടെ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ച് വത്തിക്കാൻ

0
വത്തിക്കാൻ : ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസാസിസ് മാർപാപ്പയുടെ മരണകാരണം...

ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

0
തൃശൂര്‍: ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മൂന്നുപീടിക...

ഗുരുവായൂർ ക്ഷേത്രത്തിൽ സെക്യൂരിറ്റി ജീവനക്കാർ ഭക്തരെ മർദ്ദിച്ചതായി ആരോപണം

0
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സെക്യൂരിറ്റി ജീവനക്കാർ ഭക്തരെ മർദ്ദിച്ചതായി ആരോപണം. മർദ്ദനത്തിൻ്റെ...

താമരശ്ശേരി പ്രിൻസിപ്പൽ എസ്ഐ ബിജുവിനെ സ്ഥലംമാറ്റി

0
കോഴിക്കോട്: താമരശ്ശേരി പ്രിൻസിപ്പൽ എസ്ഐ ബിജുവിനെ സ്ഥലംമാറ്റി. വടകര വളയം പോലീസ്...